ഒറ്റനോട്ടത്തില്‍ തന്നെ പഴകിയ മത്സ്യത്തെ തിരിച്ചറിയാം

വാടി ചാള, നീണ്ടകര മത്തി, എന്നൊക്കെ പറയുന്നത് വിശ്വസിച്ച് വാങ്ങി കറിവച്ച് കഴിച്ചാല്‍ വയറിളകി തളരും. ട്രോളിംഗ് നിരോധനത്തിനൊപ്പം വള്ളക്കാർക്കും മത്സ്യം കിട്ടാതെ വന്നതോടെ വരവ് മത്സ്യം കഴിച്ച് ആരോഗ്യപ്രശ്നങ്ങള്‍ വ്യാപകമായി.
മട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ആഭ്യന്തര മത്സ്യലഭ്യത കുത്തനെ ഇടിഞ്ഞു. ഇതോടെ തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യ വരവ് വർദ്ധിച്ചു. ഇങ്ങനെ കൊണ്ടുവരുന്നവയില്‍ കൃത്യമായി ശീതീകരിക്കാതെയും രാസവസ്തുക്കള്‍ തളിച്ചതുമായ മത്സ്യം കഴിക്കുന്നവർക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത്.
ലോറികള്‍ക്ക് പുറമേ ട്രെയിനിലും വലിയളവില്‍ മത്സ്യം ജില്ലയിലേക്ക് എത്തുന്നുണ്ട്. കരുനാഗപ്പള്ളി, പാരിപ്പള്ളി, ചടയമംഗലം എന്നിവിടങ്ങളിലെ കമ്മിഷൻ കേന്ദ്രങ്ങളില്‍ എത്തിച്ചാണ് കൈമാറുന്നത്. ആവശ്യക്കാർ വർദ്ധിച്ചതോടെ ലോറികളില്‍ കൊണ്ടുവരുന്ന മത്സ്യം വഴിനീളെ ഇറക്കി വില്‍ക്കുന്നുമുണ്ട്. അതിർത്തികളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സ്ക്വാഡുണ്ടെങ്കിലും രാസവസ്തുക്കളുടെ സാന്നിദ്ധ്യവും പഴക്കവും അതിവേഗം നിർണയിക്കാനുള്ള സംവിധാനമില്ല.
എത്തുന്നത് കടല്‍ വഴി
. തമിഴ്നാട്ടില്‍ നിന്ന് പഴകിയ മത്സ്യം തീരങ്ങളിലെത്തിക്കും
. വള്ളങ്ങളില്‍ കയറ്റി ഹാർബറുകളിലെത്തിച്ച് പച്ചമീനെന്ന പേരില്‍ വില്‍പ്പന
. പഴക്കമുള്ള മത്സ്യം കച്ചവടക്കാർക്ക് മനസിലാകും
. മത്സ്യം വാങ്ങുന്നവർ കബളിപ്പിക്കപ്പെടും
. തൊടുമ്ബോള്‍ കുഴിഞ്ഞാല് മത്സ്യത്തിന് പഴക്കമുണ്ട്
. കുഴിഞ്ഞ ശേഷം പൂർവസ്ഥിതിയിലാല്‍ പച്ച മത്സ്യം
. ചെകിള ചുവന്നിരിക്കുന്നത് പച്ച
. കാപ്പിപ്പൊടി നിറമെങ്കില്‍ ചീഞ്ഞത്
. കറുത്തതെങ്കില്‍ വളരെ പഴക്കം