മെഡല് , ഒരു ജയമകലെ; ഹോക്കി സെമിയില് ഇന്ത്യ ഇന്ന് ജര്മ്മനിയെ നേരിടും
Posted On August 6, 2024
0
272 Views
44 വർഷത്തിന് ശേഷം ഒളിമ്ബിക്സിന്റെ ഫൈനലില് കളിക്കുകയെന്ന മോഹവുമായി ഇന്ത്യൻ ഹോക്കി ടീം ജർമ്മനിക്ക് എതിരായ സെമിഫൈനലിന് ഇറങ്ങുന്നു.
ഇന്ത്യൻ സമയം ഇന്നുരാത്രി 10.30ന് തുടങ്ങുന്ന മത്സരത്തില് ജയിച്ചാല് ഇന്ത്യയ്ക്ക് സ്വർണമോ വെള്ളിയോ നേടാൻ വഴിയൊരുങ്ങും. തോറ്റാല് വെങ്കലത്തിനായുള്ള മത്സരത്തിന് ഇറങ്ങാം. നിലവിലെ വെങ്കലജേതാക്കളാണ് ഇന്ത്യ.
ഗ്രേറ്റ് ബ്രിട്ടനെതിരായ ക്വാർട്ടർ ഫൈനലില് അതുല്യ പ്രകടനം പുറത്തെടുത്ത മലയാളി ഗോളി പി.ആർ ശ്രീജേഷിലും ഒളിമ്ബിക്സില് ഇതുവരെ ഏഴുഗോളുകള് നേടിക്കഴിഞ്ഞ നായകൻ ഹർമൻപ്രീത് സിംഗിലുമാണ് ഇന്ത്യൻ പ്രതീക്ഷകള്.
Trending Now
An anthem forged in fire!👑🔥
October 29, 2025













