ഓണാഘോഷത്തിനു ഒരുക്കിയ പൂക്കളം നശിപ്പിച്ച് മലയാളി യുവതി
മലയാളികള്‍ക്ക് ഓണമെന്നാല്‍ പൂക്കളമിടുന്നതും ഓണസദ്യയുമൊക്കെയാണ്. ഒരുമയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഉത്സവമായ ഓണം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ ആഘോഷിക്കാൻ ശ്രമിക്കാറുണ്ട്.
എന്നാല്‍ ബാംഗ്ലൂരിലെ മലയാളികള്‍ ഓണം ആഘോഷിക്കുന്നതിനിടെ പ്രശ്നമുണ്ടാക്കിയ ഒരു മലയാളിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.
ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികള്‍ തീർത്ത പൂക്കളം നശിപ്പിച്ചാണ് യുവതി പ്രശ്നമുണ്ടാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. താന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റിയിലാണ് സംഭവമെന്നാണ് അറിയുന്നത്.
ഫ്ലാറ്റിന്റെ കോമണ്‍ ഏരിയയില്‍ പൂക്കളമിട്ടത് ചോദ്യം ചെയ്താണ് മലയാളിയായ യുവതി എത്തിയത്. ഇവർ തർക്കിക്കുന്നതും ശേഷം പൂക്കളത്തില്‍ കയറി നില്‍ക്കുകയായിരുന്നു. പിന്നീട് തർക്കത്തിനിടെ പൂക്കളം നശിപ്പിച്ചു. ഫ്ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നാണ് യുവതി തർക്കത്തില്‍ വാദിക്കുന്നത്.
പൂക്കളം നശിപ്പിക്കുന്ന വീഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോള്‍ പ്രശ്നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നല്കി.