അരിക്കൊമ്പനെ തുറന്നുവിടാന്‍ എത്തിച്ച പ്രദേശത്ത് പ്രതിഷേധവുമായി നാട്ടുകാര്‍. മണിമുത്താറില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ മാഞ്ചോല എന്ന സ്ഥലത്ത് അരിക്കൊമ്പനെ തുറന്നുവിടുമെന്നാണ് വനംവകുപ്പ് പറയുന്നത്. മണിമുത്താറിലെ നാട്ടുകാരാണ് പ്രതിഷേധവുമായി എത്തിയത്. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ മുദ്രാവാക്യംവിളികളുമായി ഇവര്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. മണിമുത്താറില്‍നിന്ന് വനമേഖലയായ മാഞ്ചോലയിലേക്ക് എത്താന്‍ വാഹനം പോകുന്ന വഴിയില്ലെന്ന് നാട്ടുകാര്‍ […]