സിഡ്നിയിൽ ജൂതന്മാരുടെ ആഘോഷത്തിൽ വെടിവെപ്പ്, 15 മരണം; അക്രമിയെ കീഴ്പ്പെടുത്തി ഹീറോ ആയ അഹ്മദ് അൽ അഹ്മദ്
ഓസ്ട്രേലിയയിലെ സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഹനുക്കാഹ് എന്ന ജൂത ആഘോഷ പരിപാടിക്കിടെയുണ്ടായ വെടിവെയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.17-നാണ് തോക്കുധാരികളായ രണ്ടുപേർ 50 തവണ വെടിയുതിർത്തത്. കൊല്ലപ്പെട്ടവരിൽ ഒരു അക്രമിയും ഉൾപ്പെടുന്നുവെന്നാണ് വിവരം. രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 18-ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ജൂതന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് നടന്നതെന്ന് ആരോപിച്ചുകൊണ്ട് ഇസ്രയേൽ ഓസ്ട്രേലിയൻ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചു. ഓസ്ട്രേലിയ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് ഈ ദുരന്തത്തിന് കാരണമെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി. ജൂത സമൂഹത്തിന്റെ എട്ട് ദിവസം നീണ്ടുനിൽക്കുന്ന പ്രധാന ആഘോഷമാണ് ഹനുക്കാഹ്.
അക്രമികളില് ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നവീദ് അക്രം എന്ന അക്രമിയെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. നവീദ് അക്രം പാകിസ്താന്കാരനാണെന്ന് തിരിച്ചറിഞ്ഞു. പാകിസ്താനിലെ ലാഹോര് സ്വദേശിയായ നവീദ് അക്രത്തിന് 24 വയസ്സാണ് പ്രായം.
ഇതിനിടെ നിരായുധനായ ഒരു വ്യക്തി തോക്കുധാരിയെ ആക്രമിച്ച് കീഴടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുന്നതിനിടെ, നിരായുധനായ ഒരാൾ അക്രമികളെ ളെ നേരിടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 43 വയസ്സുള്ള അഹമ്മദ് അൽ അഹമ്മദ് എന്ന പഴക്കച്ചവടക്കാരനാണ് അക്രമിയെ നേരിട്ടത്.
ആക്രമണത്തിനിടെ അദ്ദേഹത്തിന് രണ്ട് വെടിയേൽക്കുകയും ചെയ്തു. പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്ക് പിന്നിൽ ഒളിച്ചിരുന്ന് അഹമ്മദ്, പിന്നിൽ കൂടി തോക്കുധാരിയുടെ അടുത്തെത്തുകയും കഴുത്തിൽ പിടിച്ച് തോക്ക് പിടിച്ചുവാങ്ങി തള്ളിയിടുകയും, തുടർന്ന് ആയുധം അയാൾക്ക് നേരെ ചൂണ്ടുകയും ചെയ്തു.
അഹമ്മദിന്റെ ധീരത നിരവധിപേരുടെ ജീവനാണ് രക്ഷിച്ചത്. അഹമ്മദ് ആശുപത്രിയിലാണ്, എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ലെന്ന് അഹമ്മദിന്റെ ബന്ധുവായ മുസ്തഫ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം സുഖമായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സോഷ്യൽമീഡിയയിൽ അഹമ്മദിന്റെ ധീരതയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. പ്രധാനമന്ത്രി ആന്റണി അൽബനീസും അഹമ്മദിനെ ഹീറോ എന്ന് വിശേഷിപ്പിച്ചു.
വെളിച്ചത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച ദിവസം ആയിരങ്ങളാണ് ബീച്ചിൽ ഒരുമിച്ചെത്തിയത്. വിശ്വാസികൾ പരസ്പരം സന്തോഷം പങ്കുവെച്ചും നൃത്തം ചെയ്തും ഉത്സവം ആഘോഷിക്കാൻ ഒരുങ്ങുന്ന സമയത്താണ് ആയുധധാരികളായ രണ്ട് അക്രമികൾ കടന്നുവന്നത്. സന്തോഷിച്ച് നിൽക്കുന്ന മനുഷ്യർക്ക് നേരെ വെടിയുണ്ടകൾ ചീറിപ്പാഞ്ഞു. ഒരോരരുത്തരായി വെടിയേറ്റ് നിലത്തുവീണു. ബാക്കിയുള്ളവർ ഭയന്നോടി. ഓടുന്നു മനുഷ്യരെ നേരെ വീണ്ടും ഇവർ വെടിവെച്ചിരുന്നു.
വെടിയൊച്ചയുടെ ശബ്ദം കേട്ടാണ് അഹമ്മദ് അൽ അഹമ്മദ് ബീച്ചിലേക്ക് ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് അക്രമിയുടെ ശ്രദ്ധയിൽ പെടാതെ ഒരു കാറിന് പിന്നിൽ ഒളിച്ചു കൊണ്ട്, പെട്ടെന്ന് അക്രമിയുടെ നേരെ ചാടി വീണ് തോക്കിൽ കയറി പിടിച്ചത്.
അല്പ നേരത്തെ സംഘട്ടത്തിനൊടുവിൽ അക്രമിയുടെ കയ്യിൽ നിന്നും അയാൾ തോക്ക് പിടിച്ചെടുത്തു. ശേഷം അക്രമിയെ ഇടിച്ചു നിലത്തിട്ടു. പിടിച്ചുവാങ്ങിയ തോക്ക് അയാൾ അക്രമിയുടെ നേരെ ചൂണ്ടി. വെടിയുതിർത്തു. വെടിയുണ്ടകൾ അക്രമിയുടെ ശരീരത്തിൽ തുളഞ്ഞു കയറി. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത ഒരു വ്യക്തിയുടെ തിരിച്ചടിയിൽ അക്രമി വെടിയേറ്റ് വീണു.
ആളുകൾ എത്തുമ്പോഴേക്കും അഹമ്മദ് തറയിൽ ഇരിക്കുന്നതാണ് കണ്ടത്. അക്രമിയിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ അഹമ്മദിന് വെടിയേറ്റിരുന്നു. ശരീരത്തിൽ വെടിയുണ്ടകൾ കയറിയത് വകവെക്കാതെയാണ് അഹമ്മദ് അക്രമിയുമായി പോരാടിയത്.
നാലപ്പത്തി മൂന്ന് വയസ്സുള്ള അഹമ്മദ് അൽ അഹമ്മദ് അവിടെ അടുത്ത കടയിൽ ഫ്രൂട്ട്സ് കച്ചവടക്കാരനാണ്. രണ്ട് കുട്ടികളുടെ പിതാവാണ്.
ഇന്നേവരെ ഒരിക്കലും തോക്ക് പിടിച്ച പരിചയമൊന്നും അയാൾക്കില്ല. പക്ഷെ ആ സമയത്ത്, അക്രമിയുടെ തോക്ക് പിടിച്ച് വാങ്ങി, അയാൾ തിരിച്ച് വേദി വെച്ചു. അതുകൊണ്ട് സാധാരണക്കാരായ നിരവധി ആളുകളാണ് രക്ഷപ്പെട്ടത്. അയാൾ ആ നിമിഷം അത് ചെയ്തില്ലായിരുന്നു എങ്കിൽ ഇനിയും മനുഷ്യർ അവിടെ കൊല്ലപ്പെടുമായിരുന്നു.
പല രാജ്യങ്ങളിലും കുടിയേറ്റം നിയന്ത്രിക്കുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്. അമേരിക്കയായാലും ഇന്ത്യ ആയാലും കുടിയേറ്റത്തിന് നിയന്ത്രണങ്ങൾ അത്യാവശ്യമാണ്. നമ്മുടെ രാജ്യത്തും സിഎഎ അഥവാ സിറ്റിസൺ അമെൻഡ് ആക്റ്റ് നടപ്പാക്കുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്. അയൽരാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്ന ആറ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി നൽകുന്നതാണ് ഈ നിയമം.
മതപരമായ പീഡനം മൂലം 2014 ഡിസംബർ 31-ന് മുമ്പ് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക. എന്തുകൊണ്ട് മുസ്ലിം അതിൽ ഇല്ല എന്ന ചോദ്യമാണ് ഇപ്പോളും ഉയരുന്നത്. ഈ പറഞ്ഞ മൂന്ന് രാജ്യങ്ങളും ഇസ്ലാമിക് രാഷ്ട്രങ്ങളാണ്, അവിടുത്തെ ന്യൂനപക്ഷ സമുദായങ്ങൾക്ക്, മത[പരമായി പീഡനം നേരിട്ടത് മൂലം ഇന്ത്യയിലേക്ക് വന്നവർക്ക്, അവർക്ക് മാത്രമാണ് സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയുന്നത്.













