ഒഡീഷയിലേക്കുള്ള വിമാന ടിക്കറ്റിന് നിരക്ക് കൂട്ടരുതെന്ന് നിര്‍ദേശം
Posted On June 3, 2023
0
607 Views
ഒഡീഷയിലേക്കുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് നിര്‍ദേശം. വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ടിക്കറ്റുകള്‍ റദ്ദാക്കുകയോ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യുന്നവരില്‍ നിന്ന് പിഴയീടാക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തിരക്ക് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാതിരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.