ബംഗലൂരുവില്‍ ബൈക്കപടകത്തിൽ മലയാളി ഡോക്ടർ കൊല്ലപ്പെട്ടു

ബംഗലൂരുവിലെ ജാലഹള്ളി ക്രോസിലുണ്ടായ ബൈക്കപടകത്തിൽ മലയാളി ഡോക്ടർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കോട്ടയം സ്വദേശി ഡോ. ജിബിൻ ജോസ് മാത്യു(29) വാണ് മരിച്ചത്. കൊച്ചിയിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശി കരൺ ഷാ (27) ആണ് മരിച്ച മറ്റൊരാള്‍.
ജാലഹള്ളി എച്ച് എം ടി റോഡിൽ ജൽ വായു അപ്പാർട്മെന്റിന് സമീപം ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് റോഡിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. തലയടിച്ച് വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ബംഗലൂരുവിലെ എച്ച എസ് ആർ ലേ ഔട്ടിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിലെ ഡോക്ടറാണ് ജിബിൻ. മാറത്തഹള്ളി ടെക്നോപാർക്കിലെ ഐ ടി കമ്പനിയിലെ സോഫ്റ്റ് വെയർ എൻജിനീയറാണ് കരൺ. ജിബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു.
Content Highlight: Keralite doctor in Bengaluru killed in bike accident.