ബിഡിആർ കലാപത്തിൽ ഷെയ്ഖ് ഹസീനയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് ബംഗ്ലാദേശ് പാനൽ
മുഹമ്മദ് യൂനുസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ആഭ്യന്തരമന്ത്രി
16 വർഷം മുമ്പ് നടന്ന അക്രമാസക്തമായ ബംഗ്ലാദേശ് റൈഫിൾസ് (ബിഡിആർ) കലാപത്തിൽ ഷെയ്ഖ് ഹസീനയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് ബംഗ്ലാദേശ് പാനൽ . 2009 ലെ കലാപത്തെക്കുറിച്ച് അന്വേഷിച്ച പാനൽ അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഹസീന വ്യക്തിപരമായി ഉത്തരവിട്ടതാണെന്ന് പറഞ്ഞു. ഇതിനു പുറമെ ബംഗ്ലാദേശ് സൈന്യത്തെ ദുർബലപ്പെടുത്തുന്നതിൽ ഇന്ത്യ പങ്കാളിയാണെന്നും പാനൽ ആരോപിച്ചു…എന്നാൽ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തില്‍നിന്ന് പുറത്താക്കി ഒരു വര്‍ഷത്തിലേറെ പിന്നിടുമ്പോള്‍, സൈനിക മേധാവി ജനറല്‍ വാക്കര്‍ ഉസ് സമാനും ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിനുമെതിര ഗുരുതര ആരോപണങ്ങളാണ് മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന് കമാല്‍ ഉന്നയിക്കുന്നത് . ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്തിയത് അമേരിക്കയാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ വർഷം ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്ന് നടന്ന അക്രമാസക്തമായ ബംഗ്ലാദേശ് റൈഫിൾസ് കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് കമ്മീഷൻ രൂപീകരിച്ചത്.
2009-ൽ ധാക്കയിൽ പൊട്ടിപ്പുറപ്പെടുകയും 74 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ബിഡിആർ കലാപത്തെക്കുറിച്ച് പുനരന്വേഷിക്കുക എന്നതായിരുന്നു അതിന്റെ ചുമതല. ഹസീന അധികാരത്തിൽ തിരിച്ചെത്തിയതിന് ഏതാനും ആഴ്ചകൾക്കുള്ളിലാണ് ഈ സംഭവം നടന്നത്…കൊലപാതകങ്ങൾ ആസൂത്രണം ചെയ്തത് ഹസീനയാണ്.അന്നത്തെ അവാമി ലീഗ് സർക്കാർ കലാപത്തിൽ നേരിട്ട് ഇടപെട്ടിരുന്നുവെന്ന് കമ്മീഷൻ തലവൻ എ.എൽ.എം. ഫസ്ലുർ റഹ്മാൻ അവകാശപ്പെട്ടു. മുൻ എംപി ഫസൽ നൂർ തപോഷ് ഈ കാലയളവിൽ കോർഡിനേറ്ററായി സേവനമനുഷ്ഠിച്ചു. ഹസീനയുടെ നിർദ്ദേശപ്രകാരമാണ് തപോഷ് പ്രവർത്തിച്ചത്.
കൊലപാതകങ്ങൾക്ക് അവർ ഉത്തരവിട്ടിരുന്നുവെന്നും പാനൽ റിപ്പോർട്ടിൽ പറയുന്നു.ഒരു വിദേശ ശക്തിയുടെ പങ്കാളിത്തത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. അന്വേഷണത്തിൽ ഒരു വിദേശ ശക്തിയുടെ പങ്കാളിത്തത്തിന് തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് അതിൽ പറയുന്നു. സേനയെ ദുർബലപ്പെടുത്തി ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ആ സമയത്ത് ഇന്ത്യ അസ്ഥിരത സൃഷ്ടിക്കാൻ ആഗ്രഹിച്ചു. ആ സമയത്ത് 921 ഇന്ത്യക്കാർ രാജ്യത്ത് പ്രവേശിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം കമ്മീഷന്റെ കണ്ടെത്തലുകളെ യൂനുസ് സ്വാഗതം ചെയ്തു. പാനൽ റിപ്പോർട്ടിലൂടെ സത്യം ഒടുവിൽ വെളിച്ചത്തുവന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സെനിക മേധാവി ഒരു CIA ഏജന്റായി പ്രവര്‍ത്തിക്കുകയും ഹസീനയുടെ സര്‍ക്കാരിനെ അട്ടിമറിച്ച സൈനിക നീക്കത്തിന് നേതൃത്വം നല്‍കുകയും ചെയ്തുവെന്ന് അസദുസ്സമാന്‍ അവകാശപ്പെട്ടു. സൈനിക മേധാവിയെ, അട്ടിമറിയുടെ ‘പ്രധാന സൂത്രധാരന്‍’ എന്ന് വിശേഷിപ്പിച്ച കമാല്‍, ദക്ഷിണേഷ്യയില്‍ അധികം ശക്തരായ രാഷ്ട്രത്തലവന്മാര് ഉണ്ടാകുന്നത് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഷെയ്ഖ് ഹസീന എന്നിവരെ മേഖലയിലെ ശക്തരായ നേതാക്കളുടെ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിന്റെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപില്‍ അമേരിക്കയ്ക്ക് കണ്ണുണ്ടെന്ന ഹസീനയുടെ ദീര്‍ഘകാലമായുള്ള വാദവും കമാല്‍ ആവര്‍ത്തിച്ചു. 2024-ലെ അധികാരമാറ്റത്തെ തികഞ്ഞ സിഐഎ ഗൂഢാലോചന എന്ന് വിശേഷിപ്പിച്ച അസദുസ്സമാന്‍ ഖാന് കമാല്‍, ഹസീനയുടെ ബന്ധുകൂടിയായ സൈനിക മേധാവി ജനറല്‍ വാക്കര്‍ ഉസ് സമാന് അവരെ പിന്നില്‍നിന്ന് കുത്തി എന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.
എന്നാൽ സൈനികരുടെ ശമ്പളത്തിലും ചികിത്സയിലും ദീർഘകാലമായി നിലനിൽക്കുന്ന അതൃപ്തിയാണ് കലാപത്തിന് കാരണമെന്ന് ഹസീനയുടെ സർക്കാരിനു കീഴിൽ നടത്തിയ മുൻ അന്വേഷണങ്ങൾ പറയുന്നു. അതേ സമയം നിലവിലെ കമ്മീഷൻ വ്യത്യസ്തമായ ഒരു കഥയാണ് അവതരിപ്പിക്കുന്നത്.എന്നാൽ ഈ റിപ്പോർട്ട് ഹസീനയുടെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കും. ഹസീന നിലവിൽ ഇന്ത്യയിലാണ് താമസിക്കുന്നത്. എന്നാൽ ധാക്കയിൽ അവർക്കെതിരായ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ എന്ന കുറ്റത്തിന് നവംബർ 17 ന് ധാക്ക കോടതി അവർക്ക് വധശിക്ഷ വിധിക്കുകയും കോടതി അവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.












