യുഡിഎഫ് യോഗം 22 ന്; മുന്നണി വിപുലീകരണം ചര്‍ച്ചയാകും
യുഡിഎഫ് നേതൃയോഗം ഈ മാസം 22 ന് ചേരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുന്നണി വിപുലീകരണമടക്കം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.
ഏതൊക്കെ പാര്‍ട്ടികളേയും മുന്നണികളേയും ഉള്‍പ്പെടുത്തണം എന്ന കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ടീം വര്‍ക്കിന് കേരളത്തിലെ ജനങ്ങള്‍ നല്കിയ അംഗീകാരമാണ് യുഡിഎഫിന് ലഭിച്ച വിജയം. സംസ്ഥാനത്തെ 505 പഞ്ചായത്തുകളില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചു. നിലവില്‍ ടൈ ആയി നില്ക്കുന്ന പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നറുക്കെടുപ്പിലൂടെ യുഡിഎഫിന് അധികാരം ലഭിക്കാനുള്ള അവസരം ലക്ഷ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.













