യുഎഇയിലും ഒമാനിലും അതിശക്തമായ മഴ, മിന്നല്‍ പ്രളയം; സ്കൂളുകള്‍ അടച്ചു

ഗള്‍ഫ് മേഖലയില്‍ അതിശക്തമായ മഴയും വെള്ളപ്പൊക്കവും. യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളില്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മഴയെത്തിയിരിക്കുന്നത്.
നേരത്തെ ഒമാനില്‍ അടക്കം മഴയെ തുടര്‍ന്ന് 18 പേര് മരിച്ചിരുന്നു. ദുബായില്‍ എല്ലാ ബീച്ചുകളും പാര്‍ക്കുകളും മാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു.
ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അപ്രവചനീയമാണ് കാലാവസ്ഥയാണ് ഇതിന് കാരണം. ബീച്ചില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. മെയ് രണ്ട് വ്യാഴാഴ്ച്ച വരെ ബീച്ചുകളും മാര്‍ക്കറ്റുകളുമെല്ലാം അടച്ചിടും. ദുബായില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയില്‍ യുഎഇയിലുണ്ടാവും.
അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം. അതുപോലെ സ്കൂളുകളും അടച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ നിരവധി സ്കൂളുകളാണ് അടച്ചിരിക്കുന്നത്. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കാറുകള്‍ പലതും വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.