ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം
ശൈത്യകാലം ആരംഭിച്ചതോടെ രാജ്യത്ത് പനി, ശ്വാസകോശ അണുബാധ തുടങ്ങിയ രോഗങ്ങൾ വർധിക്കുന്നതായി ഒമാൻ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ജനങ്ങൾ മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു.
രോഗങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പനി പടരാതിരിക്കാൻ ജോലിസ്ഥലങ്ങളിലും സ്കൂളുകളിലും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ആവശ്യമില്ല. പനി പടരുന്നത് തടയാൻ ബ്ലൂ പ്രതിരോധ വാക്സിനേഷൻ എല്ലാവരും സ്വീകരിക്കണം. രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ മാസ്ക് ധരിക്കുകയും മറ്റ് മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.











