കുവൈത്തിലെ റോഡുകളിൽ ഇനി തെറ്റായി യു-ടേൺ എടുത്താൽ പിഴയോടൊപ്പം വാഹനം പിടിച്ചെടുക്കും

ഗതാഗത നിയന്ത്രണം കർശനമാക്കുന്നതിൻ്റെയും റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയായ അപകടകരമായ പെരുമാറ്റങ്ങൾ കുറയ്ക്കുന്നതിൻ്റെയും ഭാഗമായി തെറ്റായ രീതിയിൽ യു-ടേൺ എടുക്കുന്ന ഡ്രൈവർമാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കുവൈറ്റ്.
60 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കുന്നതും മറ്റ് നിയമ നടപടികളും ഇവർക്കെതിരെ ഉണ്ടാകും.
റോഡുകളിലെ ക്യാമറകൾ അനധികൃതമായി യു-ടേൺ എടുക്കുന്നത് നിരീക്ഷിക്കും. ഡ്രൈവർമാർ അവരുടെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയും ട്രാഫിക് വകുപ്പ് വിശദീകരിച്ചു. റോഡുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനായി നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനും തെറ്റായ പെരുമാറ്റങ്ങൾ തടയുന്നതിനുമുള്ള ക്യാമ്പയിനുകളും തുടരും.