മഹാദേവ് ഓൺലൈൻ വാതുവെപ്പ് തട്ടിപ്പ് കേസ്; CBI റെയ്ഡ് തുടരുന്നു

മഹാദേവ് ഓൺലൈൻ വാതുവെപ്പ് തട്ടിപ്പ് കേസിൽ 60 ഇടങ്ങളിൽ സിബിഐയുടെ പരിശോധന തുടരുകയാണ്. ഛത്തീസ്ഗഢ് , ഭോപ്പാൽ, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ദൂപേഷ് ബാഗേലിൻ്റെ വസതിയിലും ഇന്ന് സിബിഐ റെയ്ഡ് നടത്തിയിരുന്നു. റായ്പൂരിലെയും ഭിലായിലെയും വസതികളിൽ രാവിലെയാണ് പരിശോധന ആരംഭിച്ചത്. കനത്ത പൊലീസുരക്ഷയിൽ ആയിരുന്നു സിബിഐയുടെ റെയ്ഡ്.
ഏപ്രിൽ 8 , 9 ദിവസങ്ങളിലായി അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിനു മുൻപായി ഡൽഹിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു സിബിഐ സംഘം വീട്ടിലെത്തിയത് എന്ന് ഭൂപേഷ് ബാഗേൽ പ്രതികരിച്ചു. മാർച്ച് പത്തിന് ഭുപേഷ് ബാഗലിന്റെ മകൻറെ വീട്ടിലും ഓഫീസിലും ഇ ഡി റൈയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിബിഐയുടെ നടപടി.
മഹാദേവ് ഓൺലൈൻ വാതുവെപ്പ് തട്ടിപ്പ് കേസിൽ ഇതുവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2 , 295 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തിരുന്നു. ഭിലായ് നഗർ എം എൽ എ ദേവേന്ദ്ര യാദവിന്റെ വസതിയിലും സിബിഐ റെയ്ഡ് നടത്തി മേയർ നീരജ് പാൽ ഉൾപ്പെടെയുള്ളവർ പരിശോധനയ്ക്കായി ദേവേന്ദ്ര യാദവിൻ്റെ വസതിയിൽ എത്തിയ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചു.
അതേസമയം, മഹാദേവ് ഓൺലൈൻ ബുക്ക് ബെറ്റിംഗ് ആപ്ലിക്കേഷൻ എന്ന പേരിൽ അനധികൃത വാതുവെപ്പ് വെബ്സൈറ്റുകൾ ഉപയോക്താക്കൾക്ക് നൽകുന്നതാണ് രീതി. മുതിർന്ന ഐപിഎസ് ഓഫീസർമാർ, ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തുന്നതെന്ന് ഇ ഡിക്ക് ബോധ്യപ്പെട്ടിരുന്നു.