എൽ ക്ളാസ്സിക്കോ; റയലിനെതിരെ ബാഴ്സലോണയ്ക്ക് ഗംഭീര ജയം
Posted On October 27, 2024
0
257 Views

എല്ക്ലാസിക്കോയില് എഫ്സി ബാഴ്സലോണയ്ക്ക് ഗംഭീര ജയം. റയല് മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകള്ക്ക് തകർത്തു.
ബാഴ്സയ്ക്ക് വേണ്ടി സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കി രണ്ട് ഗോളുകള് നേടി. ലാമിൻ യമാലും റാഫീഞ്ഞയും കറ്റാലൻ ടീമിനായി സ്കോർ ചെയ്തു.
വിജയത്തോടെ ബാഴ്സയ്ക്ക് 30 പോയിന്റായി. ലാലിഗ പോയിന്റ് പട്ടികയില് നിലവില് ഒന്നാമതാണ് ബാഴ്സ. 24 പോയിന്റുള്ള റയല് മാഡ്രിഡ് ആണ് രണ്ടാമത്.