കണക്കുകൾ പറയുന്നു .. ബാംഗ്ലൂർ തന്നെ പ്ലേയ് ഓഫിൽ പ്രവേശിക്കും ; കാരണം മെയ് -18 എന്നാൽ അത് കോഹ്ലിയുടെ ദിനമാണ്..
ഐ പി എൽ 2024 സീസണിലെ ഏറ്റവും മൂല്യമേറിയ മത്സരത്തിനാണ് ശനിയാഴ്ച ക്രിക്കറ് പ്രേമികൾ സാക്ഷ്യം വഹിക്കാൻ പോകുന്നത് . റോയൽ challangers ബാംഗ്ളൂരു അവരുടെ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നേരിടാൻ പോകുന്നത് ഐ പി എല്ലിലെ ഏറ്റവും സക്സസ് ഫുൾ ടീമായ ചെന്നൈ സൂപ്പർ കിങ്സ് നെ . ഒരുപാട് ഒരുപാട് പ്രത്യേകതകൾ ആണ് ഈ മത്സരത്തിനുള്ളത് . അതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത എന്തെന്നാൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർ 2024 ഐ പി എൽ സീസണിൽ പ്ലേയ് ഓഫ് യോഗ്യത നേടും എന്നതാണ് . എന്നാൽ ആർ സി ബി യെ സംബന്ധിച്ച് അവർക്ക് വെറുതെ വിജയിച്ചാൽ പോരാ.. ചില നിബന്ധനകൾക്കുള്ളിൽ നിന്ന് കൊണ്ട് വിജയിച്ചാൽ മാത്രമേ ബാംഗ്ളൂരിന് പ്ലേയ് ഓഫിലേക്ക് കടക്കാൻ കഴിയൂ .. ആ നിബന്ധനകളും , മത്സരത്തിന്റെ ചില രസകരമായ പ്രത്യേകതകളും എന്താണെന്നു ആണ് പറയുന്നത് ..
മത്സരം നടക്കുന്ന തീയതി 18 / 5 / 2024 .. ഈ 18 എന്ന നമ്പർ ആണ് ശനിയാഴ്ചത്തെ മത്സരത്തിന്റെ ഏറ്റവും അട്ട്രാക്റ്റീവ് പോയിന്റ് . അതായത് ഐ പി എല്ലിന്റെ ചരിത്രത്തിൽ ഇതുവരെ നാല് തവണയാണ് ബംഗളുരു മെയ് 18 നു കളിച്ചിട്ടുള്ളത് . 2013 , 2014 , 2016 , 2023 എന്നീ വര്ഷങ്ങളിലാണ് ഇതിനു മുൻപ് മെയ് മാസത്തിലെ 18 ആം തീയതി ബംഗളുരു കളത്തിലിറങ്ങിയത് . ഈ നാല് മത്സരങ്ങളിൽ ഒന്നിൽ പോലും ഇതുവരെ ബംഗളുരു പരാജയം എന്താണെന്നു അറിഞ്ഞിട്ടില്ല . ഇതിൽ രണ്ടു തവണയും ചെന്നൈ സൂപ്പർ കിങ്സ് തന്നെയായിരുന്നു എതിരാളികൾ . 2013 ലാണ് ആദ്യമായി മെയ് 18 ആം തീയതി ഒരു മത്സരം ബംഗളുരു കളിച്ചത് . കാലാവസ്ഥ വളരെ പ്രതികൂലമായ ദിവസമായിരുന്നു 2013 മെയ് 18 , യാദൃച്ചികം എന്താണെന്ന് വെച്ചാൽ വരാൻ പോകുന്ന ശനിയാഴ്ചയിലെ മത്സരത്തിനും മഴ വലിയ രീതിയിലുള്ള ഭീഷണി ഉയർത്തുന്നുണ്ട് . അങ്ങനെ സംഭവിച്ചാൽ ബംഗുളൂരുവിന്റെ ഈ സീസണിലെ യാത്ര അതോടെ അവസാനിക്കും . നിലവിൽ 14 പോയിന്റുമായി ചെന്നൈ മൂന്നാം സ്ഥാനത്തു ആണ് തുടരുന്നത് , ബംഗളുരു ആണെങ്കിൽ 12 പോയിന്റ് ഉം ആയി 6 ആം സ്ഥാനത്തും . 2013 മെയ് 18 നു നടന്ന മല്സരത്തില് ആദ്യം ബാറ്റ് ചെയ്തത് ബംഗളുരു ആയിരുന്നു . മഴ മൂലം 8 ഓവർ ആയി ചുരുക്കിയ മത്സരം ആയിരുന്നു അത് . 29 പന്തിൽ 56 റൺസ് നേടിയ വിരാട് കോഹ്ലിയുടെ , 13 പന്തിൽ 28 റൺസ് നേടിയ ക്രിസ് ഗൈയ്ലിൻെറയും വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിൽ 8 ഓവറിൽ 106 റൺസായിരുന്നു അന്ന് ബംഗളുരു നേടിയത് .. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് 8 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 82 റൺസെടുക്കാനേ സാധിച്ചുള്ളൂ .. വിരാട് കോഹ്ലിക്ക് ആയിരുന്നു മത്സരത്തിന്റെ മാന് ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചത് . തൊട്ടടുത്ത സീസണിലും , അതായത് 2014 ലും മെയ് 18 നു നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് തന്നെയായിരുന്നു ബംഗുളൂരുവിന്റെ എതിരാളികളായി എത്തിയത് . ചെപ്പോക്കിൽ നടന്ന മല്സരത്തില് ആദ്യം ബാറ്റ് ചെയ്തത് ആതിഥേയർ ആയ ചെന്നൈ തന്നെയായിരുന്നു . എന്നാൽ സുരേഷ് റെയ്ന ഒഴികെ മറ്റാർക്കും അന്ന് ചെന്നൈക്ക് വേണ്ടി ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചില്ല . 48 പന്തിൽ 63 റൺസ് നേടിയ റെയ്ന ചെന്നൈയെ വലിയൊരു നാണക്കേടിൽ നിന്നും ഒഴിവാക്കി 134 എന്ന സ്കോറിൽ എത്തിച്ചു .എന്നാൽ എളുപ്പത്തിൽ വിജയിക്കാം എന്ന് കരുതി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗുളൂരുവിനു ചെപ്പോക്കിലെ സ്പിൻ ചതിക്കുഴികൾ വില്ലനായി മാറി . അശ്വിനും , ജഡേജയും,ഡേവിഡ് ഹസിയും ഉൾപ്പെടുന്ന സ്പിൻ ബൗളർമാർ ബംഗളുരു ബാറ്റർ മാർക്ക് വലിയ രീതിയിൽ വെല്ലുവിളി ഉയർത്തി .അവസാന ഓവറിലെ അഞ്ചാം പന്ത് വരെ നീണ്ടു നിന്ന മത്സരം ഒടുവിൽ ബംഗളുരു 5 വിക്കറ്റ് നഷ്ടത്തിൽ ഒരു ബോൾ ബാക്കി നിൽക്കെ വിജയിക്കുകയായിരുന്നു .
പിന്നീട് 2016 ലാണ് ബംഗളുരു മെയ് മാസത്തിലെ 18 ആം തീയതി മറ്റൊരു മത്സരത്തിനിറങ്ങുന്നത് . കിങ്സ് ഇലവൻ പഞ്ചാബ് ആയിരന്നു എതിരാളികൾ . വിരാട് കോഹ്ലി യും , ക്രിസ് ഗെയ്ലും അഴിഞ്ഞാടിയ മത്സരം എന്ന് തന്നെ പറയാൻ കഴിയും അന്നത്തെ മത്സരത്തെ . 50 പന്തിൽ 113 റൺസ് ആയിരന്നു വിരാട് കോഹ്ലി ആ മത്സരത്തിൽ സ്വന്തമാക്കിയത് . 12 ഫോറുകളു , 8 സിക്സറുകലും ആണ് ആ അവിസ്മരനീയ ഇന്നിങ്സിൽ കോഹ്ലി അടിച്ചു കൂട്ടിയത് . അതെ സമയം തന്നെ മറു വശത്തു ക്രിസ് ഗെയ്ലും തന്റെ ജോലി കൃത്യമായി ചെയ്യുന്നുണ്ടായിരുന്നു , 8 ഫോറം , 4 സിക്സറുകളും ഉൾപ്പെടെ 32 പന്തിൽ 73 റൺസ് നേടി ക്രിസ് ഗെയ്ലും അന്ന് പഞ്ചാബ് ബൗളർമാരെ തല്ലിക്കീറി . ശ്രദ്ധിക്കണം അന്നും മഴ വില്ലനായിരുന്നു . 15 ഓവർ ആയി കുറച്ച മത്സരത്തിലാണ് ഈ വെടിക്കെട്ട് ബാറ്റിംഗ് പിറന്നത് . 15 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 211 എന്ന കൂറ്റൻ സ്കോറായിരുന്നു അന്ന് ബംഗളുരു അടിച്ചു കൂട്ടിയത് . മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ബംഗുളൂരുവിനു മേൽ ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല . 14 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വെറും 120 റൺസെടുക്കാനേ പഞ്ചാബിന് കഴിഞ്ഞുള്ളു . തുടർന്ന് ഡക്ക് വാർത് ലൂയിസ് നിയമപ്രകാരം 82 റൺസിന് ബംഗളുരു വിജയിച്ചതായി പ്രഖ്യാപിച്ചു . സെഞ്ചുറി നേടിയ വിരാട് കോഹ്ലി തന്നെയായിരുന്നു മത്സരത്തിന്റെ പ്ലയെർ ഓഫ് ദി മാച്ച് .
അവസാനമായി ബംഗളുരു മെയ് 18 നു കളിച്ചത് കഴിഞ്ഞ വര്ഷം ആയിരുന്നു .സൺ റിസേർസ് ഹൈദരാബാദ് ആയിരുന്നു എതിരാളികൾ . ആദ്യം ബാറ്റ് ചെയ്ത ഹൈദ്രബാദ് ഹെൻറിച്ച ക്ലാസ്സാന്റെ സെഞ്ചുറി യുടെ ബലത്തിൽ 20 ഓവറിൽ 187 റൺസായിരുന്നു അന്ന് ബംഗുളൂരുവിനു മുന്നിൽ ലക്ഷ്യം വെച്ചത് . എന്നാൽ 2016 മെയ് 18 ന്റെ ആവർത്തനം ആയിരന്നു 2023 മെയ് 18 നും ക്രിക്കറ്റ് ലോകം കണ്ടത് . വീണ്ടും വിരാട് കോഹ്ലി ആ ദിവസം മറ്റൊരു സെഞ്ചുറി കൂടി തന്റെ അക്കൗണ്ടിൽ എഴുതി ചേർത്തു. 63 പന്തിൽ 12 ഫോറും , 4 സിക്സറും ഉൾപ്പെടെ 100 റൺസായിരുന്നു അന്ന് വിരാട് കോഹ്ലി നേടിയത് . ഡുപ്ലിസിയുടെ അർദ്ധ സെഞ്ചുറിയുടെയും കൂടി ബലത്തിൽ 4 ബോൾ ബാക്കി നിൽക്കെ ആർ സി ബി വിജയം കൈവരിക്കുകയായിരുന്നു . അതായതു ഇതുവരെ മെയ് 18 നു ബംഗളുരു കളിച്ച കളികൾ എല്ലാം തന്നെ വിജയിചു ,അതോടൊപ്പം തന്നെ നാലിൽ മൂന്നു കളികളിലും പ്ലയെർ ഓഫ് ദി മാച്ച് ആയതു വിരാട് കോഹ്ലി ആണ് .
നേരത്തെ പറഞ്ഞത് പോലെ യാദ്ര്ശ്ചികം എന്താണെന്നു വെച്ചാൽ വിരാട് കോഹ്ലി യുടെ ജേഴ്സി നമ്പറും 18 ആണ് എന്നതാണ് . ഇനി ശനിയാഴ്ച നടക്കാൻ പോകുന്ന മത്സരത്തിൽ ,അതായതു 2024 മെയ് 18 നു നടക്കുന്ന മത്സരത്തിൽ എങ്ങനെയും ബാംഗ്ളൂരിന് വിജയിച്ചാൽ പോരാ . ചില നിബന്ധനകൾക്കുള്ളിൽ നിന്നും വിജയിക്കണം . അതായതു ബെംഗളൂരു ആണ് ആദ്യം ബാറ്റു ചെയ്യുന്നതെങ്കിൽ .. മിനിമം 18 റൻസിനു വിജയിക്കണം . എങ്കിൽ മാത്രമേ ചെന്നൈയെക്കാൾ നെറ് റൺ റേറ്റിൽ മുകളിൽ വരൂ .. ഇനി ബംഗളുരു ചെസ് ചെയ്യുകയാണെങ്കിൽ അവിടെയും 18 എന്ന നമ്പർ തന്നെയാണ് ഹൈലൈറ് .. 18 ഓവറിനുള്ളിൽ വേണം ചെന്നൈ ഉയർത്തുന്ന ലക്ഷ്യം ആർ സി ബി ക്കു താണ്ടാൻ .. ഇനി മത്സരം പൂർണമായും മഴ കൊണ്ട് പോയാൽ .., റോയൽ challangers ബംഗളുരു ഈ സീസണിൽ നിന്നും പുറത്താകും .. എന്തായാലും ഇത്തരത്തിൽ വളരെ പ്രത്യേകതകൾ നിറഞ്ഞ മത്സരം ആണ് മെയ് 18 നു ചിന്നസ്വാമിയിൽ അരങ്ങേറുന്നത് .
അതെ സമയം ഇതേ മെയ് 18 എന്ന ദിവസത്തിൽ ചെന്നൈയും 4 കളികൾ ആണ് ഇതുവരെ ഐ പി എല്ലിൽ കളിച്ചിട്ടുള്ളത് . അതിൽ 2 തവണ ചെന്നൈ വിജയിച്ചപ്പോൾ 2 തവണ പരാജയപ്പെടുകയും ചെയ്തു . എന്തായാലും വളരെ വാശിയേറിയ മത്സരം തന്നെയാകും ശനിയാഴ്ച ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്നത് എന്ന കാര്യത്തിൽ ഒരു സംശയം വേണ്ട .