4 ഗോളടിച്ച് ജര്മനി, 3 ഗോളുമായി ഫ്രാന്സ്
			      		
			      		
			      			Posted On October 11, 2025			      		
				  	
				  	
							0
						
						
												
						    49 Views					    
					    				  	 
			    	    യൂറോപ്യന് ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില് മുന് ചാംപ്യന്മാരായ ജര്മനി, ഫ്രാന്സ് ടീമുകള്ക്ക് തകര്പ്പന് ജയം. ജര്മനി മറുപടിയില്ലാത്ത 4 ഗോളുകള്ക്ക് ലക്സംബര്ഗിനേയും ഫ്രാന്സ് 3-0ത്തിനു അസര്ബൈജാനേയും പരാജയപ്പെടുത്തി.
കരുത്തരായ ബെല്ജിയത്തെ നോര്ത്ത് മാസിഡോണിയ ഗോള്രഹിത സമനിലയില് തളച്ചു. സ്വിറ്റ്സര്ലന്ഡ് 2-0ത്തിനു സ്വീഡനെ വീഴ്ത്തി. 8 ഗോളുകള് പിറന്ന പോരാട്ടത്തില് യുക്രൈന് 3-5നു ഐസ്ലന്ഡിനെ പരാജയപ്പെടുത്തി. നോര്ത്തേണ് അയര്ലന്ഡ് 2-0ത്തിനു സ്ലൊവാക്യയേയും പരാജയപ്പെടുത്തി.
 
			    					         
								     
								     
								        
								        
								       













