വനിതാ ലോകകപ്പ്; സ്പെയിനും സ്വീഡനും സെമിയില്‍
വനിതാ ഫുട്ബോള്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ജപ്പാനെ പരാജയപ്പെടുത്തി സ്വീഡനും, നിലവിലെ റണ്ണറപ്പായ നെതര്‍ലൻഡ്സിനെ പരാജയപ്പെടുത്തി സ്പെയിനും സെമിയിലെത്തി. രണ്ടിനെതിരെ ഒരു ഗോളുകള്‍ക്കാണ് ഇരു ടീമുകളുടെയും വിജയം. 15ന് നടക്കുന്ന ആദ്യ സെമയില്‍ സ്പെയിനും സ്വീഡനും തമ്മിൽ ഏറ്റുമുട്ടും.
ജപ്പാനെതിരായ മത്സരത്തില്‍ സ്വീഡന്റെ അമണ്ട ഇലെസ്റ്റഡ് 32-ാ മിനിറ്റിലും ഫിലിപ്പാ ഏഞ്ചല്ഡാല 51-ാം മിനിറ്റിലും ഗോള്‍ നേടി. 87-ാം മിനിറ്റില്‍ ഹോനോക ഹയാഷിയാണ് ജപ്പാനായി ആശ്വാസ ഗോള്‍ നേടിയത്.
ആവശേകരമായ സ്പെയിൻ – നെതര്‍ലാൻഡ് മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചപ്പോള്‍ കളി അധികസമയത്തേക്ക് നീണ്ടു. 81-ാംമിനിറ്റില്‍ മരിയോണ കാല്‍ഡെന്റിയുടെ ഗോളിലൂടെ സ്പെയിൻ മുന്നിലെത്തി. കളി അവസാനിക്കാൻ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ 91-ാം മിനിറ്റില്‍ സ്റ്റെഫാനി വാൻ ഡെര്‍ ഗ്രാഗ്റ്റിലൂടെ നെതര്‍ലൻഡ്സ് സമനില നേടി. മത്സരത്തില്‍ 111-ാം മിനിറ്റില്‍ സല്‍മ പാരല്ല്യൂല്ലോ നേടിയ ഗോളിലൂടെയാണ് സ്പെയൻ സെമി ഉറപ്പിച്ചത്.