ജീസുസിനെ സ്വന്തമാക്കി ആഴ്സണല്‍; കരാര്‍ അഞ്ചു വര്‍ഷത്തേക്ക്
ബ്രസീലിയന്‍ മുന്നേറ്റനിര താരം ഗബ്രിയേല്‍ ജീസുസിനെ ടീമിലെത്തിച്ച് ഇംഗ്ലീഷ് വമ്പന്മാര് ആഴ്സണല്‍. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് താരം ‘പീരങ്കിപാളയത്തില്’ എത്തുന്നത്. സിറ്റിയിലെ കാരാര്‍ അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കെയാണ് ഇരു ക്ലബുകളും താരത്തിന്റെ ട്രാന്‍സ്ഫറില്‍ ധാരണയിലെത്തിയിരിക്കുന്നത്. 45 മില്യണ്‍ യൂറോ (372 കോടി രൂപ) ട്രാന്‍സ്ഫര്‍ ഇനത്തില്‍ നല്‍കിയാണ് ആഴ്സണല്‍ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.
സ്ട്രൈക്കര്‍മാരായ ഒബാമയാങ്, ലകസറ്റ എന്നിവര്‍ ക്ലബ് വിട്ടതോടെ ആഴ്സണലിന്റെ പ്രധാന ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റായിരുന്നു 25കാരനായ ജീസുസ്. സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ടിനെ സിറ്റി ടീമില്‍ എത്തിച്ചതുമുതല്‍ ക്ലബ് വിടാന്‍ ശ്രമിക്കുകയായിരുന്നു ജീസുസ്. ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അറിയിപ്പ് പ്രശസ്ത ഇറ്റാലിയന്‍ മാധ്യമപ്രവര്ത്തകന് ഫബ്രീസിയോ റൊമാനൊ നല്‍കിയതിനു പിന്നാലെ ആവേശത്തിലാണ് ആരാധകര്‍. ക്ലബിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക അറിയിപ്പിനു കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം.
5 വര്‍ഷത്തെ കരാറിലാണ് താരം അഴ്സണലില്‍ എത്തുന്നത്. ഇതൊടെ 2027 വരെ താരം അഴ്സണലില്‍ ഉണ്ടാവും എന്നാണ് സൂചന. താരത്തിന്റെ വേതന കാര്യം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ധാരണ ആയതോടെ ആണ് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയായത്.
2016-17 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയെ ഗബ്രിയേല്‍ ജീസസ് ക്ലബിനു വേണ്ടി 58 ഗോളുകളും 29 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ചാം വയസില്‍ തന്നെ നാല് പ്രീമിയര്‍ ലീഗ് കിരീടവും മൂന്നു ലീഗ് കപ്പും ഒരു എഫ്എ കപ്പും താരത്തിന് നേടാന്‍ സാധിച്ചിട്ടുണ്ട്.
Content Highlight: Gabriel Jesus, Arsenal FC, Manchester City FC, English Premier League, Football Transfer News