” കൈയ്യൊടിഞ്ഞ ” ചിയർ ലീഡർ : ബിസിസിഐക്ക് രൂക്ഷ വിമർശനം
ഐ.പിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ടൈറ്റൻസ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ ഗ്രൗണ്ടിനു പുറത്ത് ഡാൻസ് ചെയ്യുന്ന ചിയർ ലീഡർമാരിൽ ഒരാൾക്കു കയ്യിൽ പരുക്കുണ്ടായതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വൻ വിമർശനം . സൺറൈസേഴ്സ് ഹൈദരാബാദിന്റെ ചിയർ ലീഡർമാരിൽ ഒരാളുടെ കയ്യാണു പരുക്കേറ്റതിനെ തുടർന്ന് കെട്ടിവച്ചത്. ഈ പരുക്കും വച്ച് യുവതി ടീമിനുവേണ്ടി നൃത്തം ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെയാണ് ഐപിഎൽ സംഘാടകർക്കും സൺറൈസേഴ്സ് ഫ്രാഞ്ചൈസിക്കും എതിരെ ആരാധകർ വിമർശനവുമായി രംഗത്ത് എത്തിയത്. . കയ്യിൽ പരുക്കേറ്റിട്ടും സൺറൈസേഴ്സിനായി അവരെ ഇറക്കിവിടുകയാണ് ബിസിസിഐയും ഐപിഎൽ അധികൃതരും ചെയ്തതെന്നും ഇതു നാണക്കേടാണെന്നും എന്നാണ് ആരാധകരുടെ അഭിപ്രായം . എന്തായാലും ഈ ചിയർലീഡറുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.