ഒളിമ്ബിക്സ് ഫുട്ബാളിന് കിക്കോഫ്; അര്‍ജന്റീന, സ്പെയിൻ, ഫ്രാൻസ് ഇന്ന് കളത്തില്‍
ലോകം വീണ്ടുമൊരു ഫുട്ബാള്‍ ആവേശത്തിലേക്ക് മിഴിതുറക്കുന്നു. ഒളിമ്ബിക്സ് പുരുഷ-വനിത ഫുട്ബാള്‍ മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.
പുരുഷ ഫുട്ബാളില്‍ ഗ്രൂപ്പ് ബിയില്‍ ആദ്യ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ അർജന്റീന മെറോക്കെയെ നേരിടും. ഗ്രൂപ്പ് സിയില്‍ യൂറോ ചാമ്ബ്യന്മാരായ സ്പെയിൻ ഉസ്ബൈക്കിസ്താനെയും നേരിടും. രണ്ടു മത്സരങ്ങളും ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് പോരാട്ടം. സെന്റ് എറ്റിയെനിലെ ജെഫ്റോയ്-ഗുയിച്ചാർ സ്റ്റേഡിയത്തിലാണ് മത്സരം.
കോപ്പ കിരീട തിളക്കവുമായി എത്തുന്ന അർജന്റീന ആദ്യ ദിനം കളത്തിലിറങ്ങുന്നത് ആവേശം വിതറും. ഗ്രൂപ്പ് എയിലെ ഫ്രാൻസ്- യു.എസ് പോരാട്ടം ഇന്ന് രാത്രി 12.30 ന് നടക്കും.
അണ്ടർ-23 ടീം അംഗങ്ങളായിരിക്കും മത്സരിക്കുക എങ്കിലും ഒരോ ടീമിനും മൂന്ന് സീനിയർ താരങ്ങളെ മത്സരിപ്പിക്കാനാകും. ഇത് മത്സരങ്ങളുടെ ആവേശം വർധിപ്പിക്കും.
ഫ്രാൻസിലെ ഏഴു നഗരങ്ങളാണ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. ഒളിമ്ബിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനവും മാർച്ച് പാസ്റ്റും 26നാണ്. ആഗസ്റ്റ് 10നാണ് ഫുട്ബാള്‍ മത്സരങ്ങളുടെ കലാശപ്പോര്.