മഞ്ഞപ്പട തുടങ്ങി; ആവേശമായി ആലപ്പുഴ സൂപ്പര്‍ ലീഗ്
കേരള ബ്ലാസ്റ്റഴ്സിന്റെ ആരാധക കൂട്ടായ്മയായാ മഞ്ഞപ്പടയുടെ ആലപ്പുഴ വിംഗ് സംഘടിപ്പിച്ച മഞ്ഞപ്പട ആലപ്പുഴ സൂപ്പര്‍ ലീഗ് സമാപിച്ചു. ഓഫ് സീസണ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഏകദിന ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ആലപ്പുഴ സബ്കളക്ടര്‍ സൂരജ് ഷാജി ഐ എ എസ് ടൂര്‍ണമെന്റ് കിക്ക്ഓഫ് ചെയ്തു. ആലപ്പുഴ ലൈറ്റ്ഹൗസിനു സമീപം ആല്ഫൈറ്റ് ടര്‍ഫില്‍ നടന്ന ടൂര്‍ണമെന്റില്‍ ആറു ടീമുകള്‍ പങ്കെടുത്തു.
ടൂര്‍ണമെന്റില്‍ സതേണ്‍ ഫിനിക്സ് ചാമ്പ്യന്മാരും ലിറ്റില്‍ കൊമ്പന്‍സ് റണ്ണേഴ്സ്അപ്പുമായി. ഇവാന് ഗ്ലാഡിയേറ്റേഴ്സ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ലിറ്റില്‍ കൊമ്പന്‍സ് താരം അഭയ് ഗോള്‍ഡന്‍ ബൂട്ടും അര്ജുന് ബെസ്റ്റ് പ്ലയര്‍ അവാര്‍ഡും കരസ്ഥമാക്കി. ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ഗ്ലൗ സതേണ്‍ ഫിനിക്സ് താരം യാഖിന്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ താരങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്കി.
ടൂര്ണമെന്റിനോട് സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും തുടര്‍ന്നുള്ള പരിപാടികളില്‍ ഏവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും മഞ്ഞപ്പട വക്താക്കള്‍ അറിയിച്ചു. സില്ലിസ് സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസിനോട് സഹകരിച്ചാണ് മഞ്ഞപ്പട ആലപ്പുഴ സൂപ്പര്‍ ലീഗ് സംഘടിപ്പിച്ചത്. ആഭ്യന്തര ഫുട്ബോള്‍ സീസണ് ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കെയാണ് ആരാധകര്‍ക്ക് ഒത്തുചേരാനുള്ള അവസരം മഞ്ഞപ്പട ആലപ്പുഴ വിംഗ് ഒരുക്കിയത്. വരും ദിവസങ്ങളില്‍ വിവിധ വിംഗുകളുടെ ഓഫ് സീസണ് പ്രവര്‍ത്തനങ്ങള്‍ നടക്കാനിരിക്കുകയാണ്. മഞ്ഞപ്പടയുടെ എറണാകുളം വിംഗ് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന്റെ താരലേലം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.
Content Highlight: Manjappada, Alappuzha, Football Tournment, Kerala Balsters