വീണ്ടും മനു ഭാകര്‍ മെഡലിന് അടുത്ത്, അത്ഭുത പ്രകടനവുമായി ഫൈനലില്‍ എത്തി
ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാകർ ഒരു മെഡലിലേക്ക് കൂടെ അടുക്കുകയാണ്. ഇന്ന് 25 മീറ്റർ പിസ്റ്റള്‍ റാപിഡില്‍ മനു ഭാകർ ഫൈനലിന് യോഗ്യത നേടി.
അത്ഭുതകരമായ പ്രകടനം യോഗ്യത റൗണ്ടില്‍ കാഴ്ചവെച്ച മനു ഭാകർ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. യോഗ്യത റൗണ്ടിലെ ആദ്യ 8 സ്ഥാനക്കാർക്ക് ആണ് ഫൈനലില്‍ എത്താൻ ആവുക. 590 പോയിന്റുമായാണ് മനു ഭാകർ യോഗ്യത റൗണ്ടില്‍ ഫിനിഷ് ചെയ്തത്.
ഇന്ത്യയുടെ മറ്റൊരു ഷൂട്ടർ ആയ ഇഷ സിംഗ് ഇതേ ഇനത്തില്‍ 18ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇഷയ്ക്ക് ഫൈനലിന് യോഗ്യത നേടാൻ ആയില്ല. മനു ഭാകർ ഇതിനകം 10 മീറ്റർ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഇന്ത്യക്ക് ആയി പാരീസില്‍ മെഡല്‍ നേടി നല്‍കിയിരുന്നു. നാളെ ഉച്ചയ്ക്ക് 1 മണിക്ക് ആകും ഫൈനല്‍ നടക്കുക.