പി വി സിന്ധു ചാമ്പ്യന്മാരുടെ ചാമ്പ്യന്‍; അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാവിഭാഗം ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ പി വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുവിന്റെ നേട്ടം ആശ്ചര്യകരമെന്നും ചാമ്പ്യന്മാരുടെ ചാമ്പ്യനാണ് താരമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സിന്ധുവിന്റെ ആത്മസമര്‍പ്പണവും പ്രതിജ്ഞാബദ്ധതയും ആര്‍ക്കും പ്രചോദനമുണ്ടാക്കുന്നതാണെന്നും സിന്ധുവിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.
വനിതാവിഭാഗം ബാഡ്മിന്റണ്‍ ഫൈനലില്‍ കാനഡയുടെ മിഷെല്ലെലിയെയാണ് സിന്ധു പരാജയപ്പെടുത്തതിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിന് 2014ല്‍ വെങ്കലവും 2018ല്‍ വെള്ളിയും ലഭിച്ചിരുന്നു. എന്നാല്‍ സിന്ധുവിന്റെ ആദ്യത്തെ സ്വര്‍ണ നേട്ടമാണിത്.
അതേസമയം, പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ സ്വര്‍ണം നേടി. ഇതോടെ 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 20 സ്വര്‍ണം ലഭിച്ചു. ഫൈനലില്‍ മലേഷ്യയുടെ സെ യോങ് എന്‍ഗിയെ തോല്പിച്ചാണ് ലക്ഷ്യ സെന്‍ സ്വര്‍ണം നേടിയത്.
Content Highlights – Narendra Modi congratulated India’s PV Sindhu for winning gold