ഫിഫ റാങ്കിങില് തിരിച്ചടി; ഇന്ത്യ 121-ാം സ്ഥാനത്തേക്ക് താഴ്ന്നു
Posted On April 6, 2024
0
306 Views

ഇന്ത്യന് ഫുട്ബോള് ടീമിന് വന്തിരിച്ചടി. ഫിഫ റാങ്കിങില് ഇന്ത്യ നാല് സ്ഥാനങ്ങള് ഇറങ്ങി 121ാം റാങ്കിലേക്കെത്തി. അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ കനത്ത പരാജയമാണ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി മാറിയത്.
കഴിഞ്ഞ വര്ഷം 100ല് താഴെ റാങ്കിലെത്തി ചരിത്രമെഴുതിയ ശേഷമാണ് ഇന്ത്യയുടെ പിന്നിലേക്കുള്ള പോക്ക്. എഎഫ്സി എഷ്യന് കപ്പിലെ മോശം പ്രകടനവും റാങ്കിങില് നിര്ണായകമായി.
ലോക ചാമ്ബ്യന്മാരായ അര്ജന്റീനയാണ് പട്ടികയില് ഒന്നാം സ്ഥാനത്തുള്ളത്.