യു.എസ് ഓപ്പണ്‍: ജോക്കോ സെമിയിൽ
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ നൊവാക്ക് ജോക്കോവിച്ച് സെമി ഫൈനലില്‍ കടന്നു.
ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകളില്‍ തരിപ്പണമാക്കിയാണ് ജോക്കോ സെമിയിലെത്തിയത്. സ്കോര്‍ : 6-1,6-4,6-4. ഗ്രാൻസ്ലാം ടൂര്‍ണമെന്റുകളില്‍ ജോക്കോയുടെ 47-ാം സെമിഫൈനലാണിത്. ഗ്ലാൻസ്ലാം ടൂര്മമെന്റുകളില് ഏറ്റവും കൂടുതല്‍ തവണ സെമിയില്‍ എത്തുന്ന പുരുഷ താരമെന്ന റെക്കാഡും ജോക്കോവിത്ത് സ്വന്തമാക്കി. സ്വസ് ഇതിഹാസം റോജര്‍ ഫെഡററെയാണ് (46 സെമി ഫൈനലുകള്‍) ഇക്കാര്യത്തില്‍ ജോക്കോവിച്ച് മറികടന്നത്.
സെമിയില്‍ അമേരിക്കയുടെ തന്നെ യുവതാരം ബെൻ ഷെല്ട്ടണാണ് ജോക്കോവിച്ചിന്റെ എതിരാളി. അമേരിക്കയുടെ തന്നെ ഫ്രാൻസിസ് ടിയാഫോയെ 6-2,3-6,7-6,6-2ന് വീഴ്ത്തിയാണ് 20 കാരനായ ഷെല്‍ട്ടണ്‍ ആദ്യമായി ഒരു ഗ്രാൻസ്ലാമിനറെ സെമിയില്‍ എത്തിയത്. വനിതാ സിംഗിള്‍സില്‍ കോക്കോ ഗൗഫും കരോലിന മുച്ചോവയും അവസാന നാലില്‍ ഇടം നേടി. കോക്കോ നിലവിലെ ചാമ്ബ്യൻ ഇഗ സ്വിയാറ്റെക്കിനെ പ്രീക്വാര്‍ട്ടറില്‍ കീഴടക്കിയ ലാത്വിയൻ താരം ജെലേന ഒസ്റ്റപെങ്കോയെ 6-0,6-2ന് കീഴടക്കിയപ്പോള്‍ മുച്ചോവ സൊറാന സിര്സ്റ്റെയെ 6-0,6-3നാണ് തോല്‍പ്പിച്ചത്.