ലൈസൻസ് പുതുക്കാൻ ഇനിയുള്ളത് ഒരേയൊരു അവസരം..;അതിലും പാളിയാൽ ബ്ലാസ്റ്റേഴ്സിന് ഐ.എസ്. എൽ കളിയ്ക്കാൻ കഴിയില്ല
ക്ലബ് ലൈസൻസിന് പിന്നാലെയുള്ള ബ്ലാസ്റ്റേഴ്സിന്റെ അലച്ചിലിനു ഒരു തരത്തിലുമുള്ള പരിഹാരം കാണാൻ കഴിയുന്നില്ല മാനേജ്മെന്റിന് .അതായത് ഇത്തവണയും കേരളാ ബ്ലാസ്റ്റേഴ്സിന് പ്രീമിയർ 1 ക്ലബ് ലൈസൻസ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുതുക്കി നൽകിയില്ല. എപ്പോഴും അവർത്തിക്കുന്നത് പോലെ കൊച്ചി കലൂർ ജവഹർ ലാൽ നെഹുറു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങളുടെയും , അടിസ്ഥാന സൗകര്യങ്ങളുടെ കുറവും തന്നെയാണ് ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുന്നത് കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ മറ്റു മൂന്നു ക്ലൂബ്ബ്കൾക്ക് കൂടി ലൈസൻസ് നഷ്ടമായിട്ടുണ്ട് . ജംഷദ്പൂർ എഫ്സി, ഒഡീഷ എഫ്സി, ഹൈദരാബാദ് എഫ്സി എന്നീ ടീമുകൾക്കാണ് ബ്ലാസ്റ്റേഴ്സിനൊപ്പം പ്രീമിയർ 1 ക്ലബ് ലൈസൻസ് നഷ്ടമായത്. എ എഫ് സി അംഗീകരിക്കുന്ന ഈ പ്രീമിയർ 1 ക്ലബ്ബ് ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ക്ലബ്ബുകൾക്ക് എഎഫ്സി ടൂർണമെന്റുകളിലും ഐഎസ്എല്ലിലും പങ്കെടുക്കാൻ സാധിക്കൂ.മുൻ സീസോണുകളിലും കേരളം ബ്ലാസ്റ്റേഴ്സിന്റെ അപേക്ഷകൾ ഇതേ കാരണം കൊണ്ട് എ എഫ് സി തള്ളക്കളഞ്ഞിട്ടുണ്ട് . എന്നാൽ അതിൽ ഇത്തവണത്തെ ലൈസൻസ് നഷ്ടമാകൽ കൂടുതൽ കുഴപ്പത്തിലേക്ക് ക്ലബ്ബിനെ കൊണ്ടെത്തിക്കുമോ എന്നുള്ളതാണ് ക്ലബ്ബിന്റെയും , ആരാധകരുടെയും ഏറ്റവും വലിയ ആശങ്ക . അതിന്റെ കാരണം ലൈസൻസ് ലഭിച്ചില്ലെങ്കിൽ അടുത്ത സീസണിൽ ഈ ക്ലബ്ബ്കൾക്കൊന്നും കളിക്കാൻ കഴിയില്ല എന്നുള്ളതാണ് .ബ്ലാസ്റ്റേഴ്സിനു പുറമേ, ഹൈദരാബാദ് എഫ്.സി., ഒഡിഷ എഫ്.സി., ജംഷേദ്പുർ എഫ്.സി. എന്നിവയാണ് ക്ലബ്ബ് ലൈസൻസ് ടെസ്റ്റിൽ പരാജയപ്പെട്ട മറ്റു ക്ലബ്ബുകൾ. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ക്ലബ്ബ് ലൈസൻസ് നിബന്ധനകൾ പൂർണമായും പാലിക്കാൻ കഴിയാത്തതാണ് ഈ ക്ലബ്ബുകൾക്ക് തിരിച്ചടിയായത്. എന്നാൽ നിബന്ധനകൾ പാലിച്ച് ക്ലബ്ബുകൾക്ക് വീണ്ടും അപേക്ഷനൽകാൻ അവസരമുണ്ട്. പക്ഷെ അവിടെയും പ്രശ്നനങ്ങൾ അവസാനിക്കുന്നില്ല .ഈ അവസരത്തിലും പരാജയപ്പെട്ടാൽ ക്ലബ്ബുകൾക്ക് പിന്നീട് ഐ.എസ്.എലിലും ഏഷ്യൻതല മത്സരങ്ങളിലും പങ്കെടുക്കാൻ കഴിയില്ല എന്നതാണ് ഇത്തവണത്തെ ലൈസൻസ് നിഷേധിക്കളിൽ നിന്നും ഈ ക്ലബ്ബ്കൾ ഒക്കെ നേരിടേണ്ടി വന്ന പ്രധാന പ്രശ്നം . എന്നാൽ ലൈസൻസ് നിഷേധിച്ചതായി ക്ലബ്ബിനു ഇതുവരെ ഔദ്യോഗികമായ മുന്നറിയോപ്പൊന്നും ലഭിച്ചിട്ടില്ല .
കഴിഞ്ഞ വര്ഷം കലൂർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേർസിന്റെ മത്സരം വീക്ഷിക്കാനായി എ എഫ് സി ജനറൽ സെക്രട്ടറി വിൻഡ്സർ ജോണ് എത്തിയിട്ടുണ്ടായിരുന്നു . ആരാധകരുടെ പങ്കാളിത്തത്തിൽ ഇദ്ദേഹം സംതൃപ്തൻ ആയിരുന്നെങ്കിലും സുരക്ഷാ ക്രമീകരങ്ങളിൽ പൂർണ അതൃപ്തി ആണ് അറിയിച്ചത് . ആരാധകരും , കളിക്കാരും കളി കഴിഞ്ഞ ശേഷം ഒരേ സമയം ഇടകലര്ന്നു സ്റ്റേഡിയം വിടുന്നതും ഗുരുതരമായ സുരക്ഷാ വീഴ്ച ആണെന്ന് എഫ് സി ജനറൽ സെക്രട്ടറി അറിയിച്ചു . ഒപ്പം സ്റ്റേഡിയത്തിൽ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും എഫ്സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും വിൻഡ്സർ ജോണ് ഇതിനോട് കൂട്ടിച്ചേർത്തു പറഞ്ഞിരുന്നു. അതായതു എഫ് സി പൂർണമായും എതിർത്ത കാര്യമാണ് റസ്റോറന്റുകളിൽ ഗ്യാസ് സിലിണ്ടർ സൂക്ഷിക്കുന്നതും , മത്സര ദിവസങ്ങളിൽ കച്ചവഡ സ്ഥാപനങ്ങൾ തുർന്ന് പ്രവർത്തിക്കുന്നതും . മുൻ കൊല്ലങ്ങളിലും ബ്ലാസ്റ്റേഴ്സിന്റ് അപേക്ഷ എ എഫ് സി തള്ളിയതും ഇതേ കാരണങ്ങൾ കൊണ്ട് തന്നെയാണ് . ഇനി ബ്ലാസ്റ്റേഴ്സ് നു മുന്നിലുള്ള ഏക വഴി ഒന്നുകിൽ എ എഫ് സി യുടെ മാനദണ്ഡങ്ങള്ക്ക് അനുസരിച്ചു കലൂർ സ്റ്റേഡിയം മത്സര സജ്ജമാക്കി മാറ്റുക .. എന്നാൽ അത് വളരെ ദുഷ്കരം പിടിച്ച ഒരു കാര്യമാണ് . സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എഫ് എഫ് സി യുടെ റൂൾ അനുസരിച്ചു പ്രവർത്തിക്കുമോ എന്നുള്ളത് . അതല്ലെങ്കിൽ മറ്റൊരു വഴി ഈ മാനദണ്ഡങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന മറ്റൊരു സ്റ്റേഡിയം കണ്ടെത്തുക അല്ലെങ്കിൽ പുതുതായി ക്ലബ്ബിനു സ്വന്തം സ്റ്റേഡിയം നിർമിക്കുക . ഇതൊന്നും നിലവിലെ സാഹചര്യത്തിൽ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ അല്ല . അപ്പോൾ എങ്ങനെയാണു ബ്ലാസ്റ്റേഴ്സ് ഈ പ്രതിസന്ധി നേരിടുക എന്ന ആശങ്കയിലാണ് ആരാധകർ .
.അതെ സമയം പഞ്ചാബ് എഫ്.സി.യാണ് നേരിട്ട് ലൈസൻസ് ലഭിച്ച ക്ലബ്ബ് ഏക ഐ എസ എൽ ക്ലബ് . നിലവിലെ ചാമ്പ്യന്മാരായ മോഹൻബഗാൻ സൂപ്പർ ജയന്റ്സ്, ഷീൽഡ് വിന്നേഴ്സായ ഈസ്റ്റ് ബംഗാൾ, ബെംഗളൂരു എഫ്.സി., ചെന്നൈയിൻ എഫ്.സി., നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പുതുതായി സ്ഥാനക്കയറ്റം നേടിയെത്തിയ മുഹമ്മദൻ എസ സി എന്നീ ക്ലബ്ബുകൾക്ക് ഉപാധികളോടെ ലൈസൻസ് അനുവദിചു .