രണ്ടു ദിവസമായി തുടരുന്ന അതിതീവ്ര മഴയ്ക്ക് നേരിയ ശമനം. ഏഴു ജില്ലകളിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ പലയിടങ്ങളിലും രണ്ടു ദിവസം കൂടി മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. പുതിയ മഴമുന്നറിയിപ്പ് പ്രകാരം മൂന്നു ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നിലവില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. […]