ഉമ്മൻചാണ്ടിക്കെതിരായ പീഡന പരാതി: ക്ലിഫ് ഹൗസിൽ തെളിവെടുപ്പ്
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെട്ട സോളാർ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ക്ലിഫ് ഹൗസിലെത്തി തെളിവെടുപ്പ് നടത്തുന്നു. ഉമ്മൻചാണ്ടിക്കെതിരായ പീഡന പരാതിയിലാണ് പരാതിക്കാരിയുമായെത്തിയ അന്വേഷണ സംഘം തെളിവെടുക്കുന്നത്.
സോളാർ അഴിമതികേസിനെ തുടർന്ന് ആറ് പീഡന പരാതികൾ കൂടി സി ബി ഐ അന്വേഷിക്കുന്നുണ്ട്. ഓരോ പരാതികളും പരിശോധിക്കുന്നത് വ്യത്യസ്ത ഉദ്യോഗസ്ഥ സംഘമാണ്. പ്രത്യേക അനുമതി നേടിയ ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി തെളിവെടുപ്പ് നടത്തുന്നത്.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പീഡന ആരോപണം ഉയരുന്നത് 2013 ലാണ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ കത്തിലാണ് ഇക്കാര്യം ആദ്യമായി പരാതിക്കാരി ഉന്നയിച്ചത്.
Content Highlight: CBI raid at Cliff House on Solar case probe.