പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ സാധ്യത: കന്നുകാലികള്‍-അരുമ മൃഗങ്ങള്ക്കായുമുളള പരിചരണമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച് മൃഗസംരക്ഷണ വകുപ്പ്
പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ല മൃഗസംരക്ഷണ വകുപ്പ് കന്നുകാലികള്‍ക്കായും അരുമ മൃഗങ്ങള്‍ക്കായും നിര്‍ദ്ദേശിക്കുന്ന വേനല്‍ക്കാല പരിചരണം ഇപ്രകാരം
*തൊഴുത്തില്‍ വായുസഞ്ചാരം ഉറപ്പാക്കണം.
*തൊഴുത്തിലെ ചൂടു കുറയ്ക്കാന്‍ ഫാന്‍ സജ്ജീകരിക്കുക
* മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി, പന്തല്‍, തുള്ളിനന, സ്പിങ്കളര്‍ സജ്ജീകരിക്കുന്നതും നനച്ച ചാക്കിടുന്നതും ഉത്തമം.
* സൂര്യാഘാതം കൂടുതല്‍ സംഭവിക്കാന്‍ സാധ്യതയുള്ള രാവിലെ 11 മണി മുതല്‍ വൈകിട്ട് 4 മണി വരെ പൊള്ളുന്ന വെയിലില്‍ തുറസ്സായ സ്ഥലത്ത് മേയാന്‍ വിടുന്നത് ഒഴിവാക്കുക.
* ശുദ്ധമായ തണുത്ത വെള്ളം ദിവസത്തില്‍ എല്ലാ സമയവും ലഭ്യമാക്കിയിരിക്കണം. കറവ പശുക്കള്‍ക്ക് 80 മുതല്‍ 100 ലിറ്റര്‍ വെള്ളം ദിവസവും വേണ്ടിവരും.
* സമീകൃതമായ കാലിതീറ്റ, പച്ചപ്പുല്ല് ,ധാതുലവണ മിശ്രിതം എന്നിവ തീറ്റ ക്രമത്തില്‍ ഉള്‍പ്പെടുത്തണം.
* ശരീരം ഊഷ്മാവ് ക്രമീകരിക്കുന്ന പ്രക്രിയയില്‍ അസ്വസ്ഥത ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ചൂടും ഈര്‍പ്പവും കൂടുതലുള്ള സമയങ്ങളില്‍ പശുവിനെ നനയ്ക്കുന്നത് ഒഴിവാക്കണം.
*ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടും മാത്രം കന്നുകാലികളെ നനയ്ക്കാന്‍ ശ്രദ്ധിക്കുക.
*കടുത്ത ചൂട് മൂലം കന്നുകാലികളില്‍ ഉമിനീര് കൂടുതല്‍ നഷ്ടപ്പെടുമെന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിന്‍ എ, ഉപ്പ് , പ്രോബയോട്ടിക്സ് എന്നിവ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കറുവപ്പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.