സൂര്യാഘാതമേറ്റ് മലപ്പുറത്ത് ഒരാൾ മരിച്ചു
Posted On May 2, 2024
0
196 Views

മലപ്പുറം | സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് മരിച്ചത്. വയലില് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയില് എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പോസ്റ്റുമോര്ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്കും. സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ സൂര്യാഘാതമേറ്റുള്ള മരണം തുടരുകയാണ്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025