താപനില ഉയരുന്നു; വെള്ളിയാഴ്ച പ്രാര്ത്ഥന 10 മിനിറ്റായി ചുരുക്കാന് യുഎഇ
രാജ്യത്ത് വേനല്ചൂട് കനത്തതോടെ പള്ളികളിലെ ജുമഅ പ്രഭാഷണങ്ങളും പ്രാർത്ഥനകളും 10 മിനിറ്റായി ചുരുക്കാൻ യു.എ.ഇ.
ജനറല് അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് അധികൃതർ നിർദേശം നല്കി. ജൂണ് 28 വെള്ളിയാഴ്ച മുതല് ഒക്ടോബർ മാസം വരെയാണ് ഈ നിയന്ത്രണം. യുഎഇയില് താപനില 50 ഡിഗ്രി സെല്ഷ്യസ് കടന്നതോടെയാണ് അധികൃതർ ഈ നിർദ്ദേശം നല്കിയത്.
വിശ്വാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇസ്ലാമിക ആചാരങ്ങള്ക്ക് അനുസൃതമായാണ് സമയം ക്രമീകരിച്ചതെന്ന് അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു. കനത്ത ചൂട് പരിഗണിച്ച് ജൂണ് 21 വെള്ളിയാഴ്ച മുതല് വേനല്ക്കാലം അവസാനിക്കുന്നത് വരെ രണ്ട് വിശുദ്ധ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങളുടെയും പ്രാർഥനകളുടെയും ദൈര്ഘ്യം 15 മിനിറ്റ് ആയി ചുരുക്കാൻ നേരത്തെ സൗദി അറേബ്യയും നിർദേശം നല്കിയിരുന്നു. രാജ്യത്ത് വരും ദിവസങ്ങളില് ചൂട് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.