യുദ്ധം കനക്കുമെന്ന് ആശങ്ക; എണ്ണവില 111 ഡോളര്‍ കടന്നു
പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 111 ഡോളര്‍ കടന്നിരിക്കുകയാണ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 1.27 ശതമാനത്തിന്റെ വര്‍ധനയാണ് എണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
യുദ്ധം കനത്താല്‍ എണ്ണ വിതരണം താറുമാറാകുമെന്ന ആശങ്കയാണ് എണ്ണവില കുത്തനെ ഉയരാന്‍ കാരണം. കരാറില്‍ ഒപ്പിടാന്‍ ഇറാന് വിസമ്മതിച്ചാല്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബുധാനാഴ്ച പുലര്‍ച്ചെയോടെ തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി സന്ദേശത്തില്‍ പറയുന്നത്.
വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ ഭീഷണി.ഹോര്‍മൂസ് കടലിടുക്ക് തുറന്നുകൊടുത്ത് സമാധാന കരാര്‍ ഒപ്പിടാന്‍ ഇറാനു നല്കിയ 10 ദിവസത്തെ സമയം ഇന്നാണ് അവസാനിക്കുന്നത്. എന്നാല്‍ യുഎസിന്റെ താത്കാലിക വെടിനിര്‍ത്തല്‍ സന്ദേശങ്ങള്‍ ഇറാന് ഇന്നലെ തള്ളിയിരുന്നു. പിന്നാലെയാണ് പ്രകോപനപരമായ വാക്കുകളുമായി ട്രംപിന്റെ പ്രതികരണം.








