മണിക്കൂറില് 285 കിലോമീറ്റർ വരെ വേഗം കൈവരിക്കുന്ന ‘മില്ട്ടൻ’ ചുഴലിക്കാറ്റിന്റെ ഭീഷണിയില് യു എസിലെ ഫ്ലോറിഡ. ഇന്ന് കാറ്റ് പൂർണശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഇതേത്തുടർന്ന് താമസസ്ഥലത്തുനിന്ന് ഒഴിയാൻ ഭരണകൂടം ജനങ്ങള്ക്ക് നിർദ്ദേശം നല്കി. കാറ്റഗറി അഞ്ച് ശക്തിയോടെ ഫ്ളോറിഡയുടെ പശ്ചിമ തീരങ്ങളില് പ്രാദേശിക സമയം ഇന്ന് രാത്രിയോടെ മില്ട്ടൻ നിലംതൊടാൻ സാദ്ധ്യതയെന്നാണ് അധികൃതർ മുന്നറിയിപ്പ് […]