ഇനിമുതൽ രാത്രിയിലും ഇൻക്വിസ്റ്റ് നടപടികൾ, മാർഗ നിർദേശം പുറപ്പെടുവിച്ച് ഡി ജി പി
ദുരൂഹതയുള്ള മരണങ്ങളിൽ രാത്രിയിലും ഇൻക്വിസ്റ്റ് നടത്താൻ ഡി ജിപിയുടെ മാർഗ നിർദേശം. മരണം സ്ഥിരീകരിച്ച് നാല് മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കണം. ഇരുപത്തിനാല് മണിക്കൂറും പോസ്റ്റ്മോർട്ടം നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ വൈകീട്ട് ആറ് മണിക്ക് ശേഷം ഇൻക്വിസ്റ്റ് നടപടികൾ നടക്കാറില്ല.
നാല് മണിക്കൂറിൽ കൂടുതൽ സമയം ആവശ്യമുണ്ടെങ്കിലോ വിശദമായ പരിശോധന നടത്തേണ്ട സാഹചര്യം ആവശ്യമുണ്ടെങ്കിലോ പ്രത്യേകം രേഖാമൂലം അറിയിക്കണം. രാത്രിയിൽ അധികമായി വരുന്ന സാധനങ്ങളുടെ ചെലവ് ഉൾപ്പെടെയുള്ളവ ജില്ലാ പൊലീസ് മേധാവിമാർ വഹിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. നേരത്തെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് വേണ്ടി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
Content highlights: inquest in night unnatural death