കെകെയുടെ ജീവന് രക്ഷിക്കാമായിരുന്നു; വെളിപ്പെടുത്തലുമായി ഡോക്ടര്‍
ഗായകന് കെകെയുടെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് ഡോക്ടര്‍. കെകെയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം നിര്‍വഹിച്ച ഡോക്ടറാണ് ഇക്കാര്യം അറിയിച്ചത്. കുഴഞ്ഞുവീണ ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്കിയിരുന്നെങ്കില് ജീവന് രക്ഷിക്കാമായിരുന്നു. കെ കെയ്ക്ക് ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
കൊല്‍ക്കത്തയിലെ നസ്റുള്‍ മഞ്ചില്‍ നടന്ന സംഗീത പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് പരിപാടി അവസാനിപ്പിച്ച് മടങ്ങിയ കെകെയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. 53കാരനായിരുന്ന ഗായകന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.
അദ്ദേഹത്തിന്റെ മുഖത്തും തലയിലും മുറിവേറ്റ പാടുകള്‍ കണ്ടതോടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. ഇത് വീഴ്ചയിലുണ്ടായ മുറിവുകളാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ ഹോട്ടലിലെ ഗോവണിപ്പടിയില്‍ അദ്ദേഹം വീണിരുന്നു.
Content Highlights: KK, death, Bollywood, Singer, Krishnakumar Kunnath