കൊച്ചി നഗരത്തില്‍ മിന്നല്‍ പരിശോധന; പഴകിയഭക്ഷ്യവസ്തുകള് പിടിച്ചെടുത്ത് ആരോഗ്യ വകുപ്പ്
കൊച്ചി നഗരത്തില്‍ വ്യാപകമായി പഴകിയ ഭക്ഷ്യവസ്തുകള്‍ പിടിച്ചെടുത്ത് ആരോഗ്യസുരക്ഷാ വിഭാഗം. ഹെല്‍ത്ത് ഇന്സ്പക്ട്ര് പ്രസനന് സിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയത്. നഗരത്തിലെ 8 ഹോട്ടലുകളില്‍ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ നിരവധി ഭക്ഷ്യവസ്തുകള്‍ കണ്ടെടുത്തു. കൊച്ചി കൊര്പ്പറേഷന് ഹെല്‍ത്ത് സര്‍ക്കിള്‍ 17ലും അതിന്റെ സമീപ പ്രദേശങ്ങളിലുമായിരുന്നു പരിശോധന.
പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കള്‍ ആരോഗ്യ വിഭാഗം നശിപ്പിച്ചുകളഞ്ഞു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ഹോട്ടല്‍ മലബാര്‍, ഹോട്ടല്‍ ഷാലിമാര്‍, ഹോട്ടല്‍ കഫേ പിസാ, ഹോട്ടല്‍ ഷാസിയാ, ഹോട്ടല്‍ ഇഫിത്താര്, മുഗള്‍ റസ്റ്റോറന്റ്, ഹോട്ടല്‍ എംബസി, എംജി റോഡിലുള്ള ഹോട്ടല്‍ റിറ്റ്സ്, പള്ളിമുക്കിലുള്ള റീച്ച റസ്റ്റോറന്റ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ചില ഹോട്ടലുകളില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകം ചെയ്യുന്നതായി കണ്ടെത്തി.
വരും ദിവസങ്ങളില്‍ നഗരത്തില്‍ വ്യാപക പരിശോധനകള്‍ നടത്തുമെന്ന് ഹെല്‍ത്ത് ഇന്സ്പക്ട്ര് പ്രസന്നന് വ്യക്തമാക്കി. പരിശോധനകള്‍ കര്നമാകുന്നതോടെ കൂടുതല്‍ ഹോട്ടലുകള്‍ പട്ടികയിലേക്ക് വരുമെന്ന കണക്ക് കണക്കുകൂട്ടലിലാണ് ആരോഗ്യ വകുപ്പ്.
Content Highlights – Seized stale food, Cochin City, Health Department