രണ്ട് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസ്; രണ്ട് അഥിതി തൊഴിലാളികളെ പിടികൂടി പൊലീസ്
രണ്ട് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച രണ്ട് അഥിതി തൊഴിലാളികളെ പിടികൂടി പൊലീസ്. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ നജിബുള്‍ ബിശ്വാസ് (29), സര്‍ഗാന്‍ ഇസ്ലാം (32) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ ഒന്നാം തീയതി മാറമ്പിള്ളിയിലെ മൊബൈല്‍ ഫോണ്‍ ഷോറൂമിലാണ് ഇവര്‍ മോഷണം നടത്തിയത്.
പകല്‍ സമയം ബൈക്കിലെത്തി കടയും പരിസരവും നിരീക്ഷിച്ച ശേഷം പിറ്റേന്ന് പുലര്‍ച്ചെയാണ് മോഷണം നടത്തുകയായിരുന്നു. മോഷ്ടിച്ച ഫോണുകളുമായി നാട്ടിലേക്ക് കടന്നു കളയാന്‍ ശ്രമിച്ച പ്രതികളെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. പ്രതികളില്‍ ഒരാളായ നജിബുള്‍ ബിശ്വാസ് മയക്കുമരുന്ന് കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ ഏ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ ആര്.രഞ്ജിത്, എസ്.ഐമാരായ ജോസി.എം. ജോണ്സന്, വി.രാജേന്ദ്രന് ഏ.എസ്. ഐ അബ്ദുള്‍ സത്താര്‍, എസ്.സി.പി ഒമാരായ പി.എ.അബ്ദുള്‍ മനാഫ്, എ.ഐ.നാദിര്‍ഷ, എം.പി.സുബൈര്‍, ജീമോന്‍ കെ പിള്ള തുടങ്ങിയവരാണ് വിദഗ്ദമായി പ്രതികളെ പിടികൂടിയത്.
Content Highlights – kerala Police, Stealing Mobile Phones, Accused Arrested