ഇനി അമിത ഭാരമുള്ള ബാഗുകള്‍ക്ക് പണം നല്‍കണം; അധിക ചാര്‍ജ് ഈടാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ
അമിത ഭാരമുളള ബാഗുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വിമാനങ്ങളില്‍ ലഗേജിന് ചുമത്തുന്നതിന് സമാനമായ നിയന്ത്രണം റെയില്‍വേയിലും കൊണ്ടു വരുമെന്നാണ് റിപ്പോര്‍ട്ട്. ട്രെയിനില്‍ ബാഗേജുകള്‍ കൊണ്ടുപോകുന്നതിന് ഇതുവരെ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. യാത്രക്കാര്‍ക്ക് എത്ര ഭാരമുള്ള ലഗേജുകളും സൗജന്യമായി കൊണ്ടു പോകുന്നതില്‍ തടസമില്ലായിരുന്നു. ഈ രീതിക്കാണ് ഇപ്പോള്‍ മാറ്റം വരുന്നത്.
ബാഗുകളുടെ ഭാരം അനുവദനീയമായ അളവില്‍ കൂടിയാല്‍ അധികം വരുന്ന ഓരോ കിലോഗ്രാമിനും 30 രൂപ വീതം ഈടാക്കും. ഫസ്റ്റ് ക്ലാസില്‍ 70 കിലോഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാം. എസി 2 ടയര്‍ കോച്ചാണെങ്കില്‍ 50 കിലോഗ്രാമും, 3 ടയര്‍ ആണെങ്കില്‍ 40 കിലോ ഗ്രാം വരെയും കൊണ്ടു പോകാം. സ്ലീപ്പര്‍ ക്ലാസിലും സൗജന്യമായി 40 കിലോഗ്രാം തൂക്കം വരുന്ന ബാഗേജുകള്‍ കൊണ്ടുപോകാം. സെക്കന്‍ഡ് ക്ലാസ് യാത്രക്കാര്‍ക്ക് 35 കിലോഗ്രാം വരെയാണ് അനുവദനീയമായത്.
Content Highlights – Indian Railway, Imposing Charges for Baggages, Central Government