നോറോ വൈറസ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വൈറസ് ബാധ സ്ഥിരീകരിച്ച പ്രദേശത്തു നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചെന്ന് മന്തി അറിയിച്ചു. രോഗബാധ സംബന്ധിച്ച് വിശദമായ അവലോകനം നടത്തിയെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായ രണ്ട് സ്കൂള്‍ കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥരീകരിച്ചിരുന്നു. തിരുവനന്തപുരം വെങ്ങാനൂര്‍ ഉച്ചക്കട എല്‍എംഎല്‍പി സ്കൂളിലെ 42 കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായത്. ഇവരില്‍ വയറിളക്കം വന്ന രണ്ട് കുട്ടികളുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് നോറോ വൈറസ് കണ്ടെത്തിയത്.
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ശ്രദ്ധിക്കണം. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും, ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദകമാകുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പകരും. രോഗം ബാധിച്ച് ഒന്ന് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ മാറും. രോഗബാധിതനായ വ്യക്തിയില്‍ നിന്ന് പുറത്തെത്തുന്ന ശ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ ശരീരത്തിലേക്ക് രോഗാണുക്കള്‍ പടരുകയുമാണ് ചെയ്യുന്നത്.
വൈറസ് ബാധയേറ്റ് രണ്ടു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. വയറിളക്കം, വയറുവേദന, ഛര്‍ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും.
Content Highlights – Noro Virus, Confirmed In two childrens, Health Minister says preventive measures are intensified