ആദായകനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന കവര്‍ച്ച നടത്തിയ കേസ്; ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു
ആദായകനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡിനെത്തി വീട്ടില്‍ കവര്‍ച്ച നടത്തിയ കേസ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. മോഷണം നടന്ന വീട്ടില്‍ എസ്.പി പരിശോധന നടത്തി. ഞാറാഴ്ച്ച രാവിലെ 11 മണിയോടെയാണ് നാലസംഘം ആളുകള്‍ ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി കവര്‍ച്ച നടത്തിയത്. വീട്ടില്‍ നിന്ന് 300 ഗ്രാം സ്വര്‍ണവും 1.80 ലക്ഷം രൂപയും മോഷ്ടിച്ചു. ആലുവ ബാങ്ക് ജംഗ്ഷന് സമീപം താമസിക്കുന്ന സ്വര്‍ണപണിക്കാരനായ മഹാരാഷ്ട്ര സ്വദേശി സഞ്ജയുടെ വീട്ടിലാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. ഞാറാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
രണ്ടു മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ അലമാരിയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും എടുത്തു. വീട്ടുകാരുടെ തിരിച്ചറിയല്‍ രേഖകളും ഇവര്‍ കൈക്കലാക്കിയിരുന്നു.ആദായനികുതി ഓഫീസില്‍ വന്നാല്‍ പിടിച്ചെടുത്തവ വിട്ടു നല്‍കാമെന്ന് പറയുകയും പോകാന്‍ നേരം സിസിടിവിയുടെ ഡിവിആര്‍ ചോദിച്ചു മേടിക്കുകയും ചെയ്തത് വീട്ടുകാരില്‍ സംശയമുണര്‍ത്തി. നാലംഗസംഘം പോയപ്പോള്‍ തന്നെ ആലുവ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാരാണ് വീട്ടില്‍ എത്തിയതെന്ന് മനസിലാക്കിയത്.
ഇന്‍കം ടാക്സ് ഓഫീസര്‍മാര്‍ ചമഞ്ഞ് ആലുവയില്‍ നിന്ന് സ്വര്‍ണ്ണവും പണം തട്ടിയ കേസ് ആലുവ ഡി.വൈ.എസ്.പി പി.കെ ശിവന് കുട്ടി ഉള്‍പ്പെടെയുള്ള 23 അംഗ പോലീസ് ടീമാണ് അന്വേഷിക്കുക.
Content Highlights – Case of burglary, fake Income Tax Department official, Kerala Police, Investigation started under the leadership of the district police chief