ടൂറിസ്റ്റ് വാഹനങ്ങളിലെ ഹൈ പവര്‍ ഓഡിയോ സിസ്റ്റം നിയമ വിരുദ്ധമെന്ന് ഹൈക്കോടതി
ടൂറിസ്റ്റ് വാഹനങ്ങളിലെ ഹൈ പവര്‍ ഓഡിയോ സിസ്റ്റം ഘടിപ്പിക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്. ബൂസ്റ്ററുകളും ആംപ്ലിഫയറുകളും സബ് ബൂഫറുകളുമെല്ലാമുള്ള ഓഡിയോ സിസ്റ്റം വാഹനങ്ങളില്‍ അനുവദീയനമല്ലെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്, പി ജി അനില്‍കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ആയിരത്തിലധികം വാട്ട്സ് വരുന്ന ഹൈ പവര്‍ ഓഡിയോ സിസ്റ്റത്തില്‍ നിന്നുള്ള ശബ്ദം ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും കേള്‍വി തടസ്സപ്പെടുത്തും. കൂടാതെ വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിയാല്‍ കാരണമാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹൈ പവര്‍ ഓഡിയോ സിസ്റ്റവും പല നിറത്തിലുള്ള എല്‍ഇഡി/ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരം വാഹനങ്ങള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹമല്ലെന്ന് കോടതി വ്യക്തമാക്കി. നിയവിരുദ്ധമായി ഇത്തരം ഓഡിയോ സിസ്റ്റങ്ങളോ ലൈറ്റുകളോ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനും പൊലീസിനും കോടതി നിര്‍ദേശം നല്കി.
Content Highlights – Installation of high power audio systems, Illeagal, Kerala High Court