ശമ്പളം നല്‍കുന്നതിനല്ല; പ്രഥമ പരിഗണന പൊതുഗതാഗത സേവനത്തിനാണെന്ന് കെഎസ്ആര്‍ടിസി
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനല്ല, പ്രഥമ പരിഗണന പൊതുഗതാഗത സേവനത്തിനാണെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ്. വരുമാനം ഉണ്ടായാല്‍ മാത്രമേ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്കാന് കഴിയൂ എന്ന് മാനേജ്മെന്റ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യം ഉന്നയിച്ച് ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സത്യവാങ്മൂലം.
അടിക്കടിയുണ്ടാകുന്ന സമരങ്ങള്‍ ദോഷകരമാണ്. സര്‍ക്കാര്‍ സഹായത്തിലാണ് ഇപ്പോള്‍ ശമ്പളം നല്‍കുന്നത്. അഞ്ചാം തീയതി ശമ്പളം നല്കണമെങ്കില് അതിനുള്ള കൃത്യമായ വരുമാനം കെഎസ്ആര്‍ടിസിക്കില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. ജീവനക്കാര്‍ കൃത്യമായി ജോലി ചെയ്യാത്തതാണ് ഉത്പാദനക്ഷമത കുറയാന്‍ കാരണമെന്ന് മാനേജ്മെന്റ് പറയുന്നു.
ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരം നടത്തിയാല്‍ കോര്പ്പറേഷന് ദുരിതത്തിലാകും. സര്‍വ്വീസ് നടത്താത്ത ബസുകളെ നിരത്തിലിറക്കാന്‍ 12 മണിക്കൂര്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താന്‍ മാനേജ്മെന്റ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളെ ജീവനക്കാര്‍ എതിര്‍ക്കുകയാണെന്നും മാനേജ്മെന്റ് കോടതിയെ അറിയിച്ചു.
Content Highlights – KSRTC Management given affidavit, Kerala Highcourt, Salary Crisis