ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു
ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 23 വര്‍ഷം നീണ്ട കരിയറിന് വിരാമമിടുന്നതായി ട്വിറ്റര്‍ സന്ദേശത്തില്‍ മിതാലി അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. ഇന്ത്യന്‍ ടീം ഇപ്പോള്‍ പ്രതിഭാധനരായ കളിക്കാരുടെ കയ്യില്‍ ഭദ്രമാണ്. ഇതാണ് വിരമിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണെന്നും വികാരനിര്‍ഭരമായ കുറിപ്പില്‍ മിതാലി പറഞ്ഞു.
വര്‍ഷങ്ങളായി നല്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. എന്റെ ജീവിതത്തിന്റെ രണ്ടാമിന്നിംഗ്സില്‍ നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ഉണ്ടാകണമെന്നും മിതാലി ട്വീറ്റില്‍ കുറിച്ചു. മിതാലിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ ഇന്ത്യന്‍ വനിതാ ടീം 2017ലെ വണ്‍ ഡേ ലോകകപ്പ് ഫൈനലില്‍ വരെ എത്തിയിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന നേട്ടവും മിതാലിയുടേതായിട്ടുണ്ട്. 232 ഏകദിനങ്ങളിലായി 7805 റണ്‍സാണ് മിതാലി ഏകദിനത്തില്‍ കുറിച്ചത്.
12 ടെസ്റ്റുകളില്‍ നിന്ന് 699 റണ്‍സാണ് മിതാലി നേടിയത്. 89 രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 2364 റണ്‍സും നേടി. സൗത്ത് ആഫ്രിക്കയ്ക്കെതിരെ കളിച്ച അവസാന രാജ്യാന്തര മത്സരത്തില്‍ 84 ബോളില്‍ നിന്ന് 68 റണ്‍സ് നേടിയിരുന്നു. 1999 ജൂണില്‍ ഏകദിനത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഏകദിനത്തില്‍ 7 സെഞ്ചുറിയും 64 അര്‍ദ്ധ സെഞ്ചുറിയും ടെസ്റ്റില്‍ ഒരു സെഞ്ചുറിയും 4 അര്‍ദ്ധ സെഞ്ചുറിയും ട്വന്റി20യില്‍ 17 അര്‍ദ്ധ സെഞ്ചുറിയും മിതാലി നേടിയിട്ടുണ്ട്.
Content Highlights: Mitali Raj, Cricket, Women’s Cricket, Captain