ചെള്ളുപനി ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; വിദഗ്ധ സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കണമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം വര്‍ക്കലയില്‍ ചെള്ളുപനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ വിദഗ്ധ സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കല്‍ കോളേജും ചെറുന്നിയൂര്‍ പ്രദേശവും സന്ദര്‍ശിക്കുമെന്ന് മന്ത്രി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസം ചെറിന്നിയൂര് മെഡിക്കല്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നു. പ്രദേശത്ത് പ്രതിരോധം ശക്തമാക്കുകയും ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്, മുയല് തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
Content Highlights – Student Dies of flea fever, Veena George, Team of experts should visit the place immediately