സംസ്ഥാനത്ത് പ്രളയസാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച് ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് പ്രളയസാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചു. പ്രളയസാധ്യതയുള്ള പ്രദേശങ്ങളുടെ സൂക്ഷ്മ ഭൂപടങ്ങളാണ് തയാറാക്കിയത്. ഓരോ തദ്ദേശ സ്ഥാപനത്തിലെയും പ്രളയ സാധ്യതാ പ്രദേശം, സ്ഥലത്ത് ഉണ്ടാകാവുന്ന ജലനിരപ്പിന്റെ വിശദ വിവരങ്ങൾ എന്നിവ ദുരന്ത നിവാരണ അതോറിറ്റി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
50ത് വര്‍ഷത്തെ പ്രളയ സാധ്യത മുതല്‍ 500 വര്‍ഷം വരെയുള്ള സൂക്ഷ്മ ഭൂപടങ്ങളാണ് തയാറാക്കിയത്. യുഎന്‍ ഇപി, യുഎന്ഗ്രിഡ്, ചിമ ഫൗന്ഡേഷന് ഇറ്റലി എന്നിവരുടെ സഹായത്തോടെയാണ് പഠനം നടത്തിയത്. ഭൂപടത്തില്‍ ഓരോ പ്രദേശത്തെ സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവ ഉള്‍പെടുത്തിയിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് ദുരന്ത സാധ്യത മുന്‍നിര്‍ത്തിയുള്ള തയാറെടുപ്പുകള്‍ക്കായി ഈ ഭൂപടങ്ങള്‍ ഉപയോഗിക്കാം. ഡോ മുരളി തുമ്മാരുകുടി, ഡോ കരണ്‍ എന്നിവരുടെ സഹായത്തോടെയാണ് ഭൂപടങ്ങള്‍ തയാറാക്കിയത്.
Content Highlights – List of flood prone areas, Kerala, Micro maps prepared