സ്വര്‍ണക്കടത്ത് കേസിലെ ഗൂഡാലോചന; സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും
സ്വര്‍ണക്കടത്ത് കേസിലെ ഗൂഡാലോചന സംബന്ധിച്ച് സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. തിങ്കളാഴ്ച്ച തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കും. സരിതയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു.
സ്വപ്നയും, പി സി ജോര്‍ജും, ക്രൈം നന്ദകുമാറും ചേര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തി എന്നാണ് സരിത അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഫെബ്രുവരി മുതല്‍ സ്വപ്ന ഗൂഢാലോചന നടത്തിയതായി അറിയാമെന്നും ഇതിനായി നിയമസഹായം നല്‍കുന്നത് പി സി ജോര്‍ജാണെന്നും സരിത മൊഴി രേഖപ്പെടുത്തിയിരുന്നു.
സരിതയും പി സി ജോര്‍ജും സംസാരിക്കുന്ന ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് സരിതയെ കേസില്‍ സാക്ഷിയാക്കിയത്. കേസില്‍ ആദ്യമായിട്ടാണ് ഒരാളുടെ മൊഴി രേഖപ്പെടുത്തുന്നത്.
സ്വപ്ന സുരേഷിനെതിരെ ഷാജ് കിരണും ഇബ്രാഹിമും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. തങ്ങളുടേതല്ലാത്ത ശബ്ദം എഡിറ്റ് ചെയ്തെന്നാണ് ഇരുവരും പരാതി നല്‍കിയത്.
Content Highlights – Gold Smuggling Case, Conspiracy, Saritha S Nair’s secret statement