ബാലവേല; വിവരം നല്കുന്ന വ്യക്തിക്ക് 25000 രൂപ പാരിതോഷികം
സംസ്ഥാനത്ത് കുട്ടികളെ തൊഴിലില്‍ ഏര്‍പ്പെടുത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് വനിതാ ശിശു വികസന വകുപ്പ്. ബാലവേല പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് ബാലവേല നിയമപരമായി നിരോധിയ്ക്കുകയും അത് ക്രിമിനല്‍ കുറ്റകരമാക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഏതെങ്കിലും രീതിയിലുള്ള ബാലവേലകള്‍
ശ്രദ്ധയില്‍പെട്ടാല്‍ സംബന്ധിച്ച് വിവരം നല്കുന്ന വ്യക്തിയ്ക്ക് 2,500 രൂപ ഇന്‍സെന്റീവ് നല്‍കുന്നതിന് വനിതാ ശിശു വികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നു മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നു ജോലി ചെയ്യുന്നതിനായി കുട്ടികളെ കൊണ്ടുവരുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു
Content Highlights – Child Labour, The Department of Women and Child Development, announced a reward of Rs. 25,000, For those who report child labor in the state