യുക്രൈനില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുമെന്ന് റഷ്യ
റഷ്യ-യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠനാവസരം ഒരുക്കും. ഇന്ത്യയിലെ റഷ്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് മോമന്‍ ബുഷ്കിനാണ് ഇക്കാര്യം അറിയിച്ചത്.
യുദ്ധം കാരണം പഠനം പാതിവഴിയില്‍ നിര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടമാകാതെ തുടര്‍പഠനത്തിന് അവസരമൊരുക്കും. ഇതുസംബന്ധിച്ച് നോര്‍ക്ക സിഇഒയുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായി റഷ്യന്‍ എംബസി അറിയിച്ചു.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയത്. ഇവര്‍ക്ക് ധനനഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ റഷ്യ അവസരം നല്‍കും.
Content Highlights – Russia – Ukraine War, Russia offered study offers for Indian students who came back from Ukraine