കറുത്ത മാസ്കിനും വസ്ത്രത്തിനും വിലക്കില്ല; ആരെയും വഴിതടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
ആരെയും വഴിതടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കറുത്ത മാസ്കിനും വസ്ത്രത്തിനും വിലക്കില്ല. ജനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ള വസ്ത്രം ഇഷ്ടമുള്ള നിറത്തില്‍ ധരിക്കാം. സര്‍ക്കാരിനെ അപകീര്ത്തിപെടുത്താന് മറ്റൊന്നും കിട്ടാത്തതിനാല്‍ പ്രതിപക്ഷം തെറ്റിദ്ധാരണെന്ന് പരത്തുകയാണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.സുരക്ഷാ വിവാദത്തില്‍ പ്രതിഷേധങ്ങള്‍ രൂക്ഷമാകുന്നതിനിടെയിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
ചില ശക്തികള്‍ നിക്ഷിപ്ത താല്പര്യത്തോടെ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് കറുത്ത വസ്ത്രവും മാസ്കും പാടില്ല എന്ന് കേരളത്തിലെ സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നു എന്ന പ്രചരണം വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തും ഇന്ന് മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടന്നു. മുഖ്യമന്ത്രി താമസിച്ച കണ്ണൂര്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Content Highlights – CM Pinarayi Vijayan, Black masks and clothing are not prohibited, Opposition Party is spreading misconceptions