ഓൺ ലൈൻ വാതുവെപ്പ്; പരസ്യങ്ങൾക്ക് കേന്ദ്രസർക്കാറിന്റെ വിലക്ക്
നിയമ വിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും ഉപഭോക്താക്കൾക്ക് സാമൂഹിക സാമ്പത്തിക അപകടം വരുത്തിവെക്കുന്നുണ്ട്. ഓൺലൈൻ വാതുവെപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ പരസ്യങ്ങൾ വലിയ പങ്കുണ്ടെന്നും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വാർത്താ കുറിപ്പിൽ പറയുന്നു.
ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങൾ വലിയ തോതിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്നും 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം, 1995 ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് റെഗുലേഷൻ ആക്ട് എന്നിവക്ക് കീഴിലുള്ള പരസ്യകോഡ്, 1978 ലെ പ്രസ് കൗൺസിൽ ആക്ട് അനുസരിച്ച് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ പത്ര പ്രവർത്തന പെരുമാറ്റ മാനദണ്ഡങ്ങൾക്ക് കീഴിലുള്ള പരസ്യ മാനദണ്ഡങ്ങൾ എന്നിവയുമായി അവ പൊരുത്തപ്പെടുന്നില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
നേരത്തെ നിബന്ധനങ്ങൾ രാജ്യത്തെ പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങൾക്ക് മാത്രമായിരുന്നു ബാധകമായിരുന്നത്. അപ്പോഴാണ് ഡിജിറ്റൽ മീഡിയയിൽ ഇത്തരം പരസ്യങ്ങൾക്ക് വലിയ പ്രചാരം ലഭിച്ചത്. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിലും പരസ്യങ്ങൾ നിരോധിക്കാൻ നിർദേശം നൽകിയത്.
Content Highlights – Central Governemnt, Bans Online Betting Advertisements